സംസ്ഥാന ബാർ കൗൺസിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള നോമിനേഷൻ ഫീസ് 1,25,000 രൂപയായി ഉയർത്തിയ ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് അഭിഭാഷകർ സമർപ്പിച്ച ഹർജി തള്ളി സുപ്രീം കോടതി.
ഇതിനെതിരെ രണ്ട് അഭിഭാഷകർ സമർപ്പിച്ച ഹർജിയാണ് സുപ്രീം കോടതി തള്ളിയത്. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. ഇതിനെ തുടർന്ന് ഹർജിക്കാർ കേസ് പിൻവലിക്കുകയും ചെയ്തു. ബാർ കൗൺസിൽ ഓഫ് ഇൻഡ്യ ഫീസ് 9,000 രൂപയിൽ നിന്ന് 1,25,000 രൂപയായി അമിതമായി വർദ്ധിപ്പിച്ചതാണ് ഹർജിക്കാധാരം. ഇതിനെതിരെയാണ് അഭിഭാഷകർ വാദിച്ചത്.
സ്ഥാനാർത്ഥിയുടെ സാമ്പത്തികനിലയുമായി യാതൊരു ബന്ധവുമില്ലാതെ അമിതമായ തലത്തിൽ നാമനിർദ്ദേശ ഫീസ് നിശ്ചയിക്കുന്നത് യുക്തിരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, ബിസിഐ പറയുന്ന വാദം ആവശ്യത്തിന് പണമില്ലാത്തതിനാലാണെന്നാണ് ജസ്റ്റിസ് കാന്ത് വ്യക്തമാക്കി.
ബാർ കൗൺസിലുകൾക്ക് ധാരാളം ഫണ്ടുകൾ ഉണ്ടെന്ന് പറഞ്ഞുകൊണ്ടാണ് അഭിഭാഷകൻ ഈ നിലപാടിനെ എതിർത്തു രംഗത്ത് വന്നത്. 9000 ൽ നിന്ന് 1,25000 ആയി വർധിപ്പിക്കുന്നത് അമിതഭാരമാണെന്നും 2-3 വർഷത്തിനുള്ളിൽ മത്സരിക്കാൻ ആഗ്രഹിക്കുന്ന ഒരാൾക്ക് ഇത് താങ്ങാനാവില്ലെന്നുമാണ് ഹർജി സമർപ്പിച്ച അഭിഭാഷകർ പറയുന്നത്.
വിഷയം തള്ളിക്കൊണ്ട് ബെഞ്ച് ഉത്തരവ് പുറപ്പെടുവിക്കാൻ തുടങ്ങിയപ്പോൾ, ഹർജിക്കാരുടെ അഭിഭാഷകൻ ഹർജി പിൻവലിക്കാൻ ശ്രമിച്ചു. ചില ഹൈക്കോടതികൾ ഈ വിഷയം പരിഗണിക്കുന്നുണ്ടെന്ന് പറഞ്ഞ് അദ്ദേഹം ഹൈക്കോടതിയെ സമീപിക്കാനും ശ്രമം നടത്തി.
എന്നാൽ ബെഞ്ച് ഉത്തരവിൽ അത്തരമൊരു നീക്കത്തെ എതിർത്തു. ഹർജി തള്ളുകയും ചെയ്തു. ഭരണഘടനയുടെ ആർട്ടിക്കിൾ 32 പ്രകാരമാണ് ഹർജി സമർപ്പിച്ചത്. സ്ഥാനാർത്ഥികൾക്ക് റീഫണ്ട് ചെയ്യാത്ത നാമനിർദ്ദേശ ഫീസായ 1,25,000 രൂപയായി നിശ്ചയിച്ച 2025 സെപ്റ്റംബർ 25 ലെ ബിസിഐയുടെ സർക്കുലറിനെ (നമ്പർ ബിസിഐ: ഡി: 6880/2025 (കൗൺസിൽ-എസ്ടിബിസി)യാണ് ഹർജി ചോദ്യം ചെയ്തത്.
Content highlight: Bar Council of India
















