കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സ്ത്രീകളെ എത്തിച്ച് ഹോംസ്‌റ്റേയുടെ മറവില്‍ അനാശാസ്യം നടത്തിവന്നവരെ പോലീസ് പടികൂടിയിരുന്നു. ഈ വിഷയം സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തയായി പ്രത്യക്ഷപ്പെട്ടതോടെ അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകള്‍ സജീവമായി. അനാശാസ്യം എന്നത് കേരളത്തില്‍ ആശാസ്യമോ എന്നതാണ് പ്രധാനമായി ഉയരുന്ന ചോദ്യം. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെല്ലാം ഇപ്പോള്‍ നിയമപരമായ സംരക്ഷണയോടു കൂടി ലൈംഗിക തൊഴിലാളികള്‍ എന്ന പേരില്‍ ആശാസ്യമാ അനാശാസ്യം നടക്കുന്നുണ്ട്.
കേരളത്തില്‍ മാത്രം ഇത് ഒളിച്ചും പാത്തും മാത്രം നടത്തുന്നു. എന്നാല്‍, സ്ത്രീ പീഡനവും പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യലിനുമൊന്നും കുറവുമില്ല. ജീവിക്കാന്‍ വേണ്ടിയാണ് അവര്‍ ചെയ്യുന്നതെന്നാണ് ഈ പോസ്റ്റിനു താഴെ വരുന്ന മിക്കവരുടെയും അഭിപ്രായം. എന്നാല്‍, ഇത് കേരളത്തില്‍ നിയമവിരുദ്ധമാണെന്നും, സമൂഹത്തില്‍ വലിയ രോഗങ്ങള്‍ക്ക് വഴിവെയ്ക്കുമെന്നുമൊക്കെ ഉഫദേശം നടത്തുന്നവരും കുറവല്ല. അനാശാസ്യത്തിന്റെ പേരിലുള്ള ചര്‍ച്ചയ്ക്കു വഴിവെച്ച പോസ്റ്റ് ഇതാണ്.
‘ഹോംസ്റ്റേയുടെ മറവില്‍ അനാശാസ്യം നടത്തിവന്ന ഉടമയും മാനേജറും പോലീസ് പിടിയിലായി. ആലപ്പുഴ ആര്യാട് പഞ്ചായത്ത് 6-ാം വാര്‍ഡില്‍ സര്‍ഗ്ഗാ ജംഗഷന് കിഴക്കുഭാഗത്തുള്ള ലക്സ്സസ് എന്ന ഹോംസ്റ്റേയിലാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സ്ത്രീകളെ എത്തിച്ച് അനാശാസ്യം നടത്തിവന്നത്. ആലപ്പുഴ ജില്ലാ പോലീസ് മേധാവി എം.പി മോഹന ചന്ദ്രന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആലപ്പുഴ നോര്‍ത്ത് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ നടത്തിയ റെയിഡില്‍ അനാശാസ്യം കൈയയ്യോടെ പൊക്കി. നടത്തിപ്പുക്കാരാനായ ആലപ്പുഴ ആര്യാട് പഞ്ചായത്ത് 6-ാം വാര്‍ഡില്‍ അവലുക്കുന്ന പി.ഒ യില്‍ പൊക്കത്തെ വീട്ടില്‍ ഉണ്ണി എന്ന് വിളിക്കുന്ന അജിത്ത്കുമാറിനേയും മാനേജരായ പത്തനംതിട്ട നെടുമണ്‍ പി.ഒ യില്‍ എഴംകുളം പഞ്ചായത്ത് കണിയാരുവിള വീട്ടില്‍ ബിജിനി സാജന്‍ എന്നിവരെയും അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്റു ചെയ്തു. തുടര്‍ന്നുള്ള ദിവസങ്ങളിലും വ്യാപകമായി ഹോംസ്റ്റേകളില്‍ റെയ്ഡ് തുടരും. ഹോംസ്റ്റേയില്‍ അനധികൃതമായി പാര്‍പ്പിച്ചിരുന്ന 5 സ്ത്രീകളെ വനിതാ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.’
കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ നടന്ന ഈ സംഭവം സോഷ്യല്‍ മീഡിയയില്‍ ഒരു ലോക്കല്‍ ചാനല്‍ വാര്‍ത്ത നല്‍കിയതോടെ അതിനു താഴെ ചൂടേറിയ ചര്‍ച്ചകള്‍ക്ക് മലയാളികള്‍ തുടക്കമിട്ടു. ആശാസ്യമാണോ അനാശാസ്യമാണോ നടന്നത് എന്നതാണ് ചര്‍ച്ചയ്ക്ക് ആധാരം. കേരളത്തില്‍ ഇപ്പോഴും റെഡ്‌സ്ട്രീറ്റും, സോനാഗച്ചിയും നിയമപരമായി തുടങ്ങിയിട്ടില്ലാത്തതു കൊണ്ട് പരമ രഹസ്യമായി മാംസ വില്‍പ്പന നടക്കുന്നുണ്ട്. ഈ വിവരം അറിയാത്തവരേക്കാള്‍ കൂടുതല്‍ അറിയുന്നവരാണ്. ഇത്തരം ഇടങ്ങളില്‍ സ്ഥിരം സന്ദര്‍ശകര്‍ തൊട്ട് പറ്റുബുക്ക് സൂക്ഷിക്കുന്നവര്‍ വരെയുണ്ട്. നിയമത്തിന്റെ പിന്‍ബലത്തില്‍ ഇരുട്ടിന്റെ മറവില്‍ പണംകൊടുക്കാതെ ഭോഗിക്കാന്‍ പോകുന്നവരും കുറവല്ല. പകല്‍മാന്യന്‍മാരുടെ നാട്ടില്‍ ഹോംസ്‌റ്റേകള്‍ നിയമവിരുദ്ധമെന്ന് പറഞ്ഞേ മതിയാകൂ.
എന്നാല്‍, നേരം ഇരുട്ടുമ്പോള്‍ മാന്യന്‍മാര്‍ തേടി നടക്കുന്നത് ഇത്തരം ഇടങ്ങളാണെന്ന് പറയാതെ വയ്യ. സോഷ്യല്‍ മീഡിയയുടെ വരവോടെ ഇത്തരക്കാര്‍ക്കെതിരേ ശക്തമായി പ്രതികരിക്കാന്‍ കഴിയുന്നുണ്ടെന്നതാണ് വസ്തുത. 10 വീടിന് ഒരു വീട് വച്ച് എന്ന തോതില്‍ ഹോം സ്റ്റേ നടത്തുന്നുണ്ട് ,Fresh up, മുതലായവ മണ്ണഞ്ചേരിയുടെ പടിഞ്ഞാറു ഭാഗങ്ങളില്‍ ഉണ്ട്. അവിടെയൊക്കെ പെണ്‍കുട്ടികളെ താമസിപ്പിച്ച് ഇതു തന്നെയാണ് പരിപാടി എന്നാണ് പോസ്റ്റിനു താഴെ വന്ന ഒരു കമന്റ്. ’80 k അക്കയൊക്കെ വെബ്‌സൈറ്റ് വഴി നടത്തുന്നത് പിടിക്കാന്‍ വിറക്കും സാറന്മാര്‍. അതെസമയം ബസ്റ്റാന്‍ഡില്‍ ഒരു നേരത്തെ അന്നത്തിന് തുണിയഴിക്കുന്നവരുടെ മടിക്കുത്തില്‍ പിടിക്കാന്‍ ഒരു മടിയും കാണിക്കത്തും ഇല്ല. ഇതാണ് കേരള മോഡല്‍’ എന്നാണ് മറ്റൊരാളുടെ കമന്റ്.
പോസ്റ്റിനു താഴെ വന്ന ചില കമന്റുകള്‍ ഇങ്ങനെ
അത്രയും പേരുടെ വരുമാന മാര്‍ഗം ഇല്ലാതാക്കി. Five star ഹോട്ടല്‍ ആയിരുന്നു എങ്കില്‍ ചെന്നു അവര് കൊടുക്കുന്ന കവറും വാങ്ങി തിരിച്ചു പൊന്നേനെ. ഇതു പറഞ്ഞു കൊടുത്തവന്‍ മറ്റുള്ളവന്റെ വരുമാനം കണ്ടപ്പോ അവനു കുരു പൊട്ടി അത്രയേ ഉള്ളു.
മദ്യപാനം ആരോഗ്യത്തിന് ഹാനികേരം എന്ന് എഴുതിവെച്ച് മദ്യം വില്‍ക്കാം… പുകവലി ക്യാന്‍സറിന് കാരണമാകുന്നു എന്ന് എഴുതി വച്ചും ഭീകരമായ പരസ്യങ്ങള്‍ കൊടുത്തു വില്‍പ്പന നടത്താം…. പക്ഷേ എവിടെയെങ്കിലും ഒരു പെണ്ണും ആണും ഒരുമിച്ചിരുന്നു എന്ന് കണ്ടാല്‍… അപ്പോള്‍ നമ്മുടെ കുരു പൊട്ടും…
അത്രയും പേരുടെ വരുമാനം നിലച്ചു അത്ര തന്നെ ഇ ഊര്‍ജം വിവിധ കേസുകളില്‍ പെട്ടിരിക്കുന്ന മന്ത്രിമാരുടെ മക്കളില്‍ എന്താ ചെല്ലാത്തെ
നാട്ടില്‍ ജീവിക്കാന്‍ തന്നെ ബുദ്ധിമുട്ടാണ് അവര്‍ സ്വയം ഒരു തൊഴില്‍ കണ്ടെത്തുന്നതാണ്. ഇതിന്റെ പൂര്‍ണ്ണ ഉത്തരവാധികള്‍ പിണറായി സര്‍ക്കാരാണ്. യഥേഷ്ടം മദ്യവും, മയക്ക്മരുന്നും ഒഴുകുന്ന ഒരു സംസ്ഥാനത്ത് അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടന്നില്ലെങ്കിലേ അല്‍ഭുതമുള്ളൂ..
ഇടക് വല്ലപ്പോഴും കള്ളവെടി വെക്കാന്‍ പോകുന്ന ആള്‍ക്കാരുടെ കഞ്ഞിയില്‍ ആണ് മണ്ണ് വരിയിട്ടത്,
ഒന്‍പതു വയസ് കാരിയെ പീഡിപ്പിച്ചു ഗര്‍ഭിണി ആക്കിയ നാട്ടില്‍ ഇതൊക്കെ വന്‍ കുറ്റം ആണ്
നിങ്ങള്‍ക്ക് മാത്രമേ ഇത് അനാശാസ്യം ആവുന്നുള്ളു ആവശ്യക്കാര് മാത്രമല്ലേ അവിടെ ചെല്ലുന്നുള്ളു.
ഇവര്‍ ഇതിനെ തൊഴിലായി കണ്ട് തുച്ചമായ പണം പറ്റുമ്പോള്‍ , മാന്യത നടിക്കുന്നവര്‍ ഫൈവ് സ്റ്റാറില്‍ കുത്തി മറഞ്ഞ് ലക്ഷങ്ങള്‍ സംമ്പാധിക്കുന്നു അവിടെ റെയ്ഡ് ഇല്ലേ?
ആളുകള്‍ക്ക് കാശുകൊടുത്ത് ലൈംഗിക ആവശ്യം നിറവേറ്റാന്‍ കഴിയുന്ന സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ അംഗീകാരത്തോടെ തന്നെ തുടങ്ങേണ്ട സമയം എന്നേ അതിക്രമിച്ചിരിക്കുന്നു വിവാഹം കഴിച്ച് മാത്രമേ ലൈംഗികത അനുഭവിക്കാവൂ എന്ന കാഴ്ചപ്പാട് മാറേണ്ടിയിരിക്കുന്നു
സാറെ ആലപ്പുഴയില്‍ ഇപ്പോള്‍ എവിടെയാണ് ഈ കലാപരിപാടി ഇല്ലാത്തതു. എല്ലാം അനുതിയോടെ അല്ലെ 18+ ആണെങ്കില്‍
കേരളം ലോകത്തു ദാരിദ്ര്യം ഇല്ലാത്ത ആദ്യത്തെ സംസ്ഥാനം. മഹാബലിക്കു ശേഷം ആദ്യത്തെ പ്രജാക്ഷേമ ഭരണം ഒന്നിനും ഒരു കുറവും ഇല്ല. പിടിച്ചു പറി ഇല്ല മോഷണം ഇല്ല. കൊള്ളിവെയ്പ്പും കൊലപാതകവും ഇല്ല, മഹാമാരികള്‍ കേള്‍ക്കാനില്ല, വ്യഭിചാരംഇല്ല, കള്ളകടത്തും, സ്വര്‍ണകടത്തും, അമ്പലക്കൊള്ളയും അല്ലാതെ ഒന്നും ഇല്ല.
പിച്ചച്ചട്ടിയില്‍ കയ്യിട്ടുവാരുന്നു എടാ ഇത് ആവശ്യമുള്ളവര്‍ ചെയ്യട്ടെ ഇവന്മാര്‍ക്ക് എന്താണ് പബ്ലിക്കായിട്ട് റോഡ് കിടന്നു കൊണ്ടല്ലല്ലോ ഹൗസ് ബോട്ടിനകത്ത് എന്താ പണി? ഇവന്മാരും മൊത്തം നന്നാക്കാന്‍ ഇറങ്ങാന്‍ പോവാണ് ഇവനൊന്നും വേറെ പണിയൊന്നുമില്ലേ തലേ തുണി ഇട്ടതുകൊണ്ട് എത്ര പോകുന്നുണ്ടെന്ന് ദൈവത്തിന് അറിയാം വേറെ എന്തൊക്കെ കേസ് കടക്കുന്ന നാണമില്ല ഇവന്മാര്‍
പീഡനക്കേസികളിലെ പ്രതികളെ പിടിക്കാന്‍ ഇത്ര ശുഷ്‌കാന്തി കാണിക്കുന്നില്ല എന്നതാണ് സത്യം
പോലീസുക്കാര്‍. നടത്തുന്നു..പിന്നെയാണേ ഇത്. വാര്‍ത്തക്കൊടുത്ത.. പരനാറി.. അവരുടെ അഡ്രസ്സുകൊടുത്തിട്ടുണ്ട്. ഇവനെയൊക്കെയാണ്. ആദ്യം ചോദ്യം ചെയ്യേണ്ടത്
CONTENT HIGH LIGHTS; Is it immoral to bring women?: Some say it’s for a living!, others say it’s illegal!!; Heated debate on social media; Is it immoral or immoral?