കൊച്ചി: കൊച്ചിയിൽ അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ച വ്യക്തിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. രോഗം സ്ഥിരീകരിച്ച ഇയാൾ ചികിത്സക്ക് ശേഷം ആശുപത്രി വിട്ടു.
കൊച്ചിയിൽ താമസിച്ച് ഇടപ്പള്ളിയിൽ ജോലി ചെയ്യുന്ന ലക്ഷദ്വീപ് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരുന്ന ഇയാളുടെ ആരോഗ്യനില പുരോഗതി കൈവന്നതോടെയാണ് ഡിസ്ചാർജ് ചെയ്തത്.
അമീബിക് മസ്തിഷ്‌കജ്വരത്തിന്റെ രണ്ടാം വകഭേദം ആയിരുന്നു ഈ കേസിൽ സ്ഥിരീകരിച്ചത്. ഇപ്പോൾ രോഗി ഡോക്ടറുടെ നിരീക്ഷണത്തിൽ വീട്ടിൽ വിശ്രമത്തിലാണെന്ന് അധികൃതർ അറിയിച്ചു.
ഒക്ടോബർ മാസത്തിൽ സംസ്ഥാനത്ത് മാത്രം 12 പേർ അമീബിക് മസ്തിഷ്‌കജ്വരം മൂലം മരണപ്പെട്ടിരുന്നു. 65 രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് റിപ്പോർട്ട് ചെയ്തു. ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയർന്ന രോഗസംഖ്യയായിരുന്നു ഒക്ടോബർ മാസത്തിൽ റിപ്പോർട്ട് ചെയ്തത് .
















