Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ശമ്പള പരിഷ്‌ക്കരണം സ്വപ്‌നമായ 13 വര്‍ഷം ?: തൊഴിലാളി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുമെന്ന് KSRTC ?; വിശ്വസിക്കണോ തള്ളണോ എന്ന് ജീവനക്കാര്‍ ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 3, 2025, 01:51 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറിന്റെ വാഗ്ദാനകള്‍ നിറവേറുന്നോ? അതോ ഇലക്ഷന്‍ അടുത്തതോടെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമോ? കെഎസ്ആര്‍ടിസിയില്‍ കാലാനുസൃതമായ പരിഷ്‌ക്കരണങ്ങള്‍ക്കൊപ്പം തൊഴിലാളി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍ഗണന നല്‍കുന്നു എന്ന് കേരളം സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട് കോര്‍പറേഷന്‍. തൊഴിലാളി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന എന്ന് പറയുമ്പോള്‍ ചില കാര്യങ്ങള്‍ പറയാതെ എങ്ങനെ പോകും?. 2012ലാണ് അവസാനമായി കെഎസ്ആര്‍ടിസിയില്‍ ശമ്പളം പരിഷ്‌കരിച്ചത്. അതായത് വാഗ്ദ്ധാനങ്ങള്‍ ഒക്കെ നല്‍കുമ്പോഴും പതിമൂന്ന് വര്‍ഷത്തോളമായി അവിടെ ശമ്പള പരിഷ്‌ക്കരണം നടത്തിയിട്ട് എന്നത് ഓര്‍ക്കണം. കൂടാതെ ആ ശമ്പളം തന്നെ കൃത്യമായി കൊടുക്കാനും സാധിച്ചിട്ടില്ല എന്നത് മറ്റൊരു സത്യം.

ഇതൊക്കെ കൊണ്ട് തന്നെ ഈ കാര്യങ്ങള്‍ വിശ്വസിക്കണോ അതോ സ്ഥിരം ഇലക്ഷന്‍ സമയത്തുള്ള കണ്‍കെട്ട് വിദ്യയായി കാണണോ എന്നതൊരു സംശയമാണ്. കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കാനും കാലഹരണപ്പെട്ട രീതികള്‍ മാറ്റാനും പുതിയ സാങ്കേതികവിദ്യകള്‍ നടപ്പിലാക്കാനുമുള്ള ശ്രമങ്ങള്‍ ഉണ്ടാകും എന്നാണ് ഗണേഷ്‌കുമാര്‍ നാഴ്കയ്ക്കു നാല്‍പ്പതു വട്ടം പറയുന്നത്. എന്നാല്‍ നിലവിലെ KSRTCയുടെ അവസ്ഥ വളരെ ദയനീയവുമാണ്. പറയുമ്പോള്‍ സേവന മേഖലയിലും, പ്രവര്‍ത്തിക്കുമ്പോള്‍ പക്കാ ബിസിനസ്സായും കാണുന്നവരാണ് അധികാരികളും കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്റും. വോട്ടിനുവേണ്ടി KSRTCയെ സേവനമേഖളയിലാണെന്നു പറയുന്ന അതേസംഘം ജയിച്ചു കഴിഞ്ഞാല്‍ ബിസിനസ്സ് ആക്കി മാറ്റും. ഇത് KSRTCയുടെ നഷ്ടങ്ങലുടെ നീണ്ട കഥ മാത്രമാണ് അനാവരണം ചെയ്തിട്ടുള്ളത്. വരുമാന നഷ്ടം, കടം, പലിശ കേറി മുടിഞ്ഞു, ശമ്പളമില്ലായ്മ, അലവന്‍സുകള്‍ ഇല്ല ഇങ്ങനെ പോകുന്നു നഷ്ടവും കഷ്ടവും പറച്ചില്‍.

ചില സമയങ്ങളില്‍ വന്‍ പ്രതീക്ഷകള്‍ നല്‍കുന്ന ചെറിയ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. അതിനു കാരണം, മന്ത്രിയുടെ ഇച്ഛാ ശക്തിയും ജീവനക്കാരുടെ പ്രവര്‍ത്തനവുമാണെന്ന് പറയാതെ വയ്യ. ഡീസല്‍ വില വര്‍ദ്ധനവും മറ്റ് പ്രവര്‍ത്തനച്ചെലവുകളും വരുമാനത്തേക്കാള്‍ കൂടുതലാണ്. എങ്കിലും ഇതില്‍ ആശ്വസിക്കാന്‍ ഉണ്ടെന്ന് പറയുന്നത് ഓണ്‍ലൈന്‍ സംവിധാനം വന്നതാണ്. ടിക്കറ്റ് ബുക്കിംഗ് പൂര്‍ണ്ണമായും ഓണ്‍ലൈനിലൂടെയാക്കുകയും, യാത്രക്കാര്‍ക്ക് ആധുനിക സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്തിട്ടുണ്ട്. അത് യാത്രക്കാരെ സംബന്ധിച്ചടുത്തോളം വളരെ ഫലപ്രദമായിരുന്നു. 2022 ജനുവരി മുതല്‍ 2023 ഡിസംബര്‍ വരെ, വിരമിച്ച ജീവനക്കാര്‍ക്കുളള ഡിസിആര്‍ജി, കമ്മ്യൂട്ടേഷന്‍ തുകകള്‍, 2023 ജനുവരി മുതലുളള പ്രോവിഡന്റ് ഫണ്ട് ക്ലോഷര്‍ തുകകള്‍ എന്നിവയുള്‍പ്പെടെ 128 കോടി രൂപയുടെ കുടിശ്ശികയുണ്ടായിരുന്നു.

ദിവസ വരുമാനത്തില്‍ നിന്നും ഒരു നിശ്ചിത തുക മാറ്റിവെച്ച് ടി കുടശ്ശിക തുക കൊടുത്തു തീര്‍ക്കുന്നതിനുളള നടപടികള്‍ 2024 ജനുവരി മാസം മുതല്‍ ആരംഭിച്ചു. 2023 ഏപ്രില്‍ വരെ വിരമിച്ച ജീവനക്കാരുടെ ഡിസിആര്‍ജി/കമ്മ്യൂട്ടേഷന്‍ തുകകള്‍ പൂര്‍ണ്ണമായും വിതരണം ചെയ്തു. ഈ ഇനത്തില്‍ 2025 ജൂലൈ മാസം വരെ 78.82 കോടി രൂപ നല്‍കിയിട്ടുണ്ട്. 2023 ആഗസ്റ്റ് വരെ വിരമിച്ച ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ട് ക്ലോഷര്‍ തുകയും പൂര്‍ണ്ണമായം വിതരണം ചെയ്തു. ഈ ഇനത്തില്‍ 2025 ജൂലൈ മാസം വരെ 31.77 കോടി രൂപ നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ ഒട്ടേറെ ക്ഷേമ പദ്ധതികള്‍ ജീവനക്കാര്‍ക്കായി നടപ്പിലാക്കാനായി എന്നാണ് ഗതാഗത മന്ത്രി പറയുന്നത്. ജീവനക്കാരെക്കൂടി വിശ്വാസത്തിലെടുത്ത് അവരുടെ അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ച് മുന്നോട്ടുപോകുന്നതിനാലാണ് ‘ഇനി ഭാവിയില്ല’ എന്ന് വിധിയെഴുതിയിടത്തു നിന്നും പുരോഗതിയുടെ അതിവേഗ പാതയിലേക്ക് കെഎസ്ആര്‍ടിസിക്ക് എത്തുവാനായിട്ടുള്ളത്.

അതെ, KSRTCയുടെ ഭാവി കൂമ്പടഞ്ഞു പോയെന്നു പറഞ്ഞവരാണ് സ്വിഫ്റ്റ് കൊണ്ടുവന്നത്. KSRTCയുടെ വണ്ടികള്‍ സ്വിഫ്റ്റാക്കി ഓടിച്ച്, KSRTCയെ ഇല്ലാതാക്കാന്‍ ശ്രമിച്ചു. അതായത്, സര്‍ക്കാര്‍ ഓപ്പറേറ്റ് ചെയ്യുന്ന രണ്ടു പൊതുസര്‍വ്വീസ് സ്ഥാപനങ്ങള്‍. എന്തിനാണ് രണ്ടു സ്ഥാപനങ്ങള്‍ ? ഒന്നു പോരെ ?. പണ്ട്, ജെ.എന്‍.എന്‍.യു.ആര്‍.എം പദ്ധതി വഴി അനുവദിച്ച ബസുകള്‍, നഗരസഭ ഓടിക്കാന്‍ തീരുമാനിച്ചപ്പോള്‍, അത് KSRTCയെ തകര്‍ക്കുമെന്നു പറഞ്ഞാണ് JNNURM ബസുകള്‍ KSRTC ഏറ്റെടുത്തു നടത്തിയത്. അന്ന് രണ്ടു ട്രാന്‍സ്‌പോര്‍ട്ട് സംവിധാനം കേരളത്തില്‍ വരാന്‍ പാടില്ലെന്നും, അത് kSRTCയുടെ നിലനില്‍പ്പിനെ ചോദ്യം ചെയ്യുമെന്നായിരുന്നു വാദം. അതേ വാദം ഉന്നയിച്ചവരാണ് പിന്നീട് സ്വിഫ്റ്റ് എന്ന കമ്പനി സ്ഥാപിച്ച് KSRTCയുടെ ബസുകള്‍ ആ കമ്പനിയുടെ പേരില്‍ ഓടിക്കാന്‍ തീരുമാനിച്ചതും.

ഏതാണ് ശരിയെ KSRTCയോ അതോ സ്വിഫ്‌റ്റോ ?. ജീവനക്കാര്‍ക്കു പോലും സംശയമാണ്. ഇങ്ങനെ സംശയങ്ങളുടെയും ആശങ്കകളുടെയും മന്ത്രിയുടെ തന്ത്രങ്ങലുടെയും മുകളിലൂടെയുള്ള ഞാണിന്‍മേല്‍ക്കളിയാണ് KSRTC നടത്തിക്കൊണ്ടിരിക്കുന്നത്. അതിനിടയില്‍ പിടിച്ചു നില്‍ക്കാനും, വോട്ടു രാഷ്ട്രീയത്തിനുമായി പൊടിക്കൈകള്‍ നടത്തുന്നുവെന്നേ ഇപ്പോള്‍ ഗണേഷ്‌കുമാര്‍ ചെയ്യുന്ന കാര്യങ്ങളെ കാണാനാകൂ. കാരണം, ഗണേഷ്‌കുമാര്‍ ഇരിക്കുന്ന അതേ മന്ത്രിസഭയും സര്‍ക്കാരുമാണ് മാസങ്ങളോളം KSRTC ജീവനക്കാര്‍ക്ക് ശമ്പളം വൈകിച്ചതും, രണ്ടായി മുറിച്ചു നല്‍കിയതും, പീഡിപ്പിച്ചതും. അന്ന് മന്ത്രി ഗണേഷ്‌കുമാര്‍ അല്ലായിരുന്നു എന്നുമാത്രം.

മന്ത്രിമാറിയാല്‍ ശമ്പളം എങ്ങനെ ഒന്നാം തീയതി ലഭിക്കും എന്നത് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ ?. ഒന്നുകില്‍ മന്ത്രിസഭ മാറണം, അല്ലെങ്കില്‍ KSRTC മാറണം. ഇതൊന്നും സംഭവിക്കാതെ മന്ത്രി മാറിയതോടെ ഒന്നാം തീയതി ശമ്പളം കിട്ടിത്തുടങ്ങുന്നു. എന്തൊരത്ഭുതമാണ് സംഭവിച്ചത്. ആ അത്ഭുതമെന്നത്, ശമ്പളം നല്‍കല്‍ പ്രാധാന്യത്തോടെ കണ്ടു എന്നതാണ്. അല്ലാതെ വരുമാനം വര്‍ദ്ധിച്ചിട്ടോ, കടങ്ങള്‍ തീര്‍ന്നിട്ടോ, പലിശ കൊടുക്കാതെയോ അല്ല. ഇതിനിടയിലെല്ലാം, ജീവനക്കാര്‍ക്കുള്ള ശമ്പളം ആദ്യം കൊടുക്കാന്‍ തീരുമാനിച്ചു എന്നതാണ് ഗണേഷ്‌കുമാര്‍ മന്ത്രിയുടെ തന്ത്രം.

ReadAlso:

കനത്ത മഴ; കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

‘കൊച്ചിയില്‍ തൂഫാന്റെ പേരില്‍ ഒരു യോഗവും വിളിച്ചിട്ടില്ല’; കെ സുധാകരനെ തള്ളി രമേശ് ചെന്നിത്തല

നിപ ഭീതി ഒഴിഞ്ഞു: സമ്പർക്കപ്പട്ടികയിലെ എല്ലാവരും ക്വാറന്റൈൻ പൂർത്തിയാക്കി; മന്ത്രി കെ.മുരളീധരൻ

കെ.എസ്.ആർ.ടി.സിയിൽ സമഗ്ര പരിഷ്കരണം: ഗതാഗത മേഖലയിൽ വൻ മാറ്റങ്ങളുമായി സർക്കാർ; മന്ത്രി സി.പി ജോൺ

മോട്ടോർ വാഹന വകുപ്പിൽ എം.വി.ഡി സേവാ കേന്ദ്രങ്ങൾ വരുന്നു

Tags: KSRTCK B Ganesh KumarAnweshnamksrtc buss latest newsksrtcsocialmediacellKSRTCTransformationServiceWithDedication

Latest News

പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനം വജ്ര ജൂബിലിയുടെ നിറവിൽ

പെട്രോളിന്റെയും ഡീസലിന്റെയും വില്‍പ്പനയ്ക്കും വിതരണത്തിനുമുള്ള താല്‍ക്കാലിക നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ പിന്‍വലിച്ചു

ചലച്ചിത്ര വ്യവസായം പ്രോത്സാഹിപ്പിക്കാന്‍ പദ്ധതി: മേഖലയിലെ വിഷയങ്ങള്‍ പഠിക്കാന്‍ ഉന്നതതല സമിതി പ്രഖ്യാപിച്ച് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം

ജലഗതാഗത മേഖലയിൽ വൻ കുതിച്ചുചാട്ടം; വാട്ടർ മെട്രോ മാതൃക കൂടുതൽ ജില്ലകളിലേക്ക്

കേരളത്തില്‍ ‘ തൂഫാന്‍’ അടിച്ച് തകര്‍ക്കുന്നു: മയക്കുമരുന്നു ലോബികള്‍ക്ക് രക്ഷയില്ല; മാഫിയകളുടെ സ്വത്ത് കണ്ടുകെട്ടുമെന്ന് പോലീസ്; കൈയ്യടിച്ച് ജനം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies