പരപ്പ: ബിരിക്കുളം പ്ലാത്തടം–കാരാട്ട് റോഡിന്റെ ടാറിങ് പൂർണ്ണമായും തകരാറിലായതോടെ പ്രദേശവാസികൾക്കും യാത്രക്കാർക്കും വലിയ ദുരിതമാണ് നേരിടേണ്ടി വരുന്നത്.
താലൂക്ക് ഓഫീസ്, ആർ.ടി.ഓ ഓഫീസ്, സബ് ട്രഷറി, ബളാൽ സബ് രജിസ്ട്രാർ ഓഫീസ്, ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രം തുടങ്ങിയ പ്രധാന സ്ഥാപനങ്ങളിലേക്ക് എത്താനുള്ള പ്രധാന പാതയായ ഈ റോഡിന്റെ പുനർനിർമാണം അടിയന്തരമാണെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
റോഡ് റീടാർ ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ബിരിക്കുളം ബൂത്ത് കമ്മിറ്റി യോഗം ചേർന്ന് പ്രമേയം പാസാക്കി. യോഗം കെ. രാമകൃഷ്ണൻ അധ്യക്ഷനായി. ഗിരീഷ് പ്ലാത്തടം, സുമിത് കുമാർ, കെ. മഹേഷ്, പി. രതീഷ്, എം. ചന്ദ്രൻ, കെ. കരുണാകരൻ, കെ. രാഘവൻ എന്നിവർ പ്രസംഗിച്ചു.