Thiruvananthapuram

വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തിന്റെ സ്മരണയും ഇന്ത്യൻ ഹോക്കി യുടെ ശതാബ്ദി ആഘോഷവും കഴക്കൂട്ടം സൈനിക സ്കൂളിൽ

ഇന്ത്യയുടെ ദേശീയ ഗാനമായ “വന്ദേമാതര ത്തിൻ്റെ” 150-ാം വാർഷികം 2025 നവംബർ 07 ന് സൈനിക് സ്കൂൾ കഴക്കൂട്ടത്ത് വളരെ ദേശസ്നേഹത്തോടെ ആഘോഷിച്ചു. ചരിത്രപരമായ ഈ അവസരത്തിൽ, സ്കൂൾ ഓഡിറ്റോറിയത്തിൽ 10 മണിക്ക് “വന്ദേമാതരം” ആലപിച്ചു. ക്യാമ്പസിലെ ഉദ്യോഗസ്ഥർ, കേഡറ്റുകൾ, അക്കാദമിക് ജീവനക്കാർ, അനധ്യാപക ജീവനക്കാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ദേശീയ തലത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിനോട് അനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്, ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം സ്കൂളിൽ സംപ്രേഷണം ചെയ്തു.

വന്ദേമാതരത്തിന്റെ പൂർണ്ണ പതിപ്പ് വളരെ ആവേശത്തോടെ അവതരിപ്പിച്ചു. റെക്കോർഡു ചെയ്‌ത ആലാപനവും നിയുക്ത സർക്കാർ പോർട്ടലിലേക്ക് അപ്‌ലോഡ് ചെയ്തു. മറ്റൊരു പ്രധാന പരിപാടിയിൽ, ഇന്ത്യൻ ഹോക്കിയുടെ 100-ാം വാർഷികത്തോടനുബന്ധിച്ച്, സ്കൂളിൽ ഇന്ന് (നവംബർ 7) രാവിലെ പ്രത്യേക ഹോക്കി മത്സരം സംഘടിപ്പിച്ചു. ജൂനിയർ ഗേൾസ്, സബ് ജൂനിയർ, ജൂനിയർ ബോയ്‌സ് ടീമുകൾ പങ്കെടുത്ത മത്സരത്തിൽ ടീംവർക്ക്, അച്ചടക്കം, സ്‌പോർട്‌സ്‌മാൻഷിപ്പ് എന്നിവ പ്രകടിപ്പിച്ചു.

രണ്ട് പരിപാടികളും കേഡറ്റുകൾക്കിടയിൽ ദേശസ്‌നേഹവും സ്‌പോർട്‌സ്‌മാൻഷിപ്പും വളർത്തിയെടുക്കുന്നതിലും ദേശീയ അഭിമാനത്തിന്റെയും ആഘോഷത്തിന്റെയും ആത്മാവുമായി പൊരുത്തപ്പെടുന്നതിലും സ്‌കൂളിന്റെ പ്രതിബദ്ധതയെ പ്രതിഫലിപ്പിച്ചു.

Latest News