2018ൽ കഴക്കൂട്ടം പൊലീസ് പ്രതിയിൽ നിന്ന് പിടികൂടിയ തൊണ്ടിമുതൽ കണ്ടെത്തി. കോടതിയിൽ നിന്നും ഫൊറൻസിക് പരിശോധനക്ക് അയച്ച ശേഷമാണ് തൊണ്ടിമുതൽ കാണായത്. തൊണ്ടിമുതൽ കാണാതായതോടെ ലഹരി കേസിൻ്റെ വിചാരണ നിലച്ചിരുന്നു.
കോടതിയിൽ നിന്നാണോ പരിശോധനക്കായി കൊണ്ടുപോയ പൊലീസുകാരനിൽ നിന്നാണോ കാണാതായത് എന്നറിയണമെങ്കിൽ കേസെടുത്ത് അന്വേഷിക്കണമെന്ന് കഴക്കൂട്ടം അസി.കമ്മീഷണർ റിപ്പോർട്ട് നൽകിയതിനെ തുടർന്ന് കോടതി അനുമതിയോടെ വഞ്ചിയൂർ പൊലീസ് കേസെടുത്തിരുന്നു.
വഞ്ചിയൂർ എൻഡിപിഎസ് കോടതിയിൽ നിന്നാണ് തൊണ്ടിമുതൽ കാണായത്. ആരെയും പ്രതിയാക്കാതെയാണ് കേസെടുത്തത്.
എൻഡിപിഎസ് കോടതിയിൽ നൽകേണ്ടിയിരുന്ന തൊണ്ടി ഫോറൻസിക് ലാബിൽ നിന്നും കൊടുത്തത് മറ്റൊരു കോടതിയിലാണ്. ബോധപൂർവ്വമായ അട്ടിമറിയില്ലെന്ന് ജില്ലാ ക്രൈംബ്രാഞ്ച് അറിയിച്ചു. മുടങ്ങിയ വിചാരണ ആരംഭിക്കാൻ സിറ്റി പൊലീസ് കമ്മീഷണർ നടപടി തുടങ്ങി.