Science

മനുഷ്യൻ തോറ്റോ?ശാസ്ത്രം ജയിച്ചോ?!!

മനുഷ്യക്കുഞ്ഞിനെ ഗർഭം ധരിക്കാനും ജന്മം നൽകാനും ശേഷിയുള്ള ലോകത്തിലെ ആദ്യത്തെ ഹ്യൂമനോയിഡ് റോബോട്ട് വികസിപ്പിച്ചുവെന്ന ചൈനീസ് മാധ്യമ റിപ്പോർട്ടുകൾ.

ഗർഭധാരണത്തിന്റെ ശാരീരികവും മാനസികവുമായ വെല്ലുവിളികൾ ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരു പുതിയ സാധ്യത തുറന്നിട്ടുകൊണ്ട്, ഗ്വാങ്‌ഷൂവിലെ കായ്‌വ ടെക്നോളജി എന്ന സ്ഥാപനമാണ് ഈ സാങ്കേതിക വിപ്ലവത്തിന് പിന്നിൽ. ഏകദേശം പതിനാലായിരം ഡോളറിൽ താഴെ വില പ്രതീക്ഷിക്കുന്ന ഈ റോബോട്ട്, 2026-ഓടെ വിപണിയിലെത്തുമെന്നാണ് കരുതുന്നത്.

2025-ലെ ലോക റോബോട്ട് കോൺഫറൻസിൽ കായ്‌വ ടെക്നോളജിയുടെ സ്ഥാപകനായ ഴാങ് ഖിഫെങ് ആണ് ഈ സ്വപ്നതുല്യമായ ആശയം അവതരിപ്പിച്ചത്. ഇതൊരു ഇൻകുബേറ്റർ മാത്രമല്ല, മറിച്ച് മനുഷ്യന്റെ ശാരീരിക ഘടനയോട് സാമ്യമുള്ള, എല്ലാ അവയവങ്ങളോടും കൂടിയ ഒരു സമ്പൂർണ്ണ ഹ്യൂമനോയിഡ് റോബോട്ടാണ്.

 

ഈ റോബോട്ടിന്റെ ഉദരത്തിൽ ഘടിപ്പിച്ചിരിക്കുന്ന കൃത്രിമ ഗർഭപാത്രം, ഒരു ഭ്രൂണത്തിന്റെ വളർച്ചയ്ക്ക് ആവശ്യമായ സ്വാഭാവിക അന്തരീക്ഷം അതേപടി പുനഃസൃഷ്ടിക്കുന്നു. കൃത്രിമമായി നിർമ്മിച്ച അമ്നിയോട്ടിക് ദ്രവവും, ഒരു കുഴലിലൂടെ കൃത്യമായ അളവിൽ നൽകുന്ന പോഷകങ്ങളും വഴി പ്രകൃതിദത്തമായ ഗർഭധാരണത്തെ ഈ യന്ത്രം അനുകരിക്കുന്നു

 

ഗ്വാങ്‌ഷൂ ആസ്ഥാനമായുള്ള കൈവ ടെക്‌നോളജി (Kaiwa Technology) എന്ന കമ്പനിയാണ് ഈ റോബോട്ടിന് പിന്നിലെന്നായിരുന്നു പ്രധാനമായും പ്രചരിച്ച വാർത്തകൾ.

എന്നാൽ, ഈ വിഷയത്തിൽ നടത്തിയ അന്വേഷണങ്ങളിൽ ഈ വാർത്ത അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തി.

വാർത്തയോടൊപ്പം പ്രചരിച്ച റോബോട്ടിന്റെയും കുഞ്ഞിന്റെയും ചിത്രങ്ങൾ യഥാർത്ഥമല്ല, മറിച്ച് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ടൂളുകൾ ഉപയോഗിച്ച് സൃഷ്ടിച്ച സാങ്കൽപ്പിക രൂപങ്ങളാണ്.

വാർത്തയിൽ പരാമർശിച്ചിരുന്ന കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ ഡോ. ഷാങ് ക്വിഫെങ് (Dr. Zhang Qifeng) എന്ന വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങൾ കൃത്രിമമാണെന്ന് തെളിഞ്ഞു. സിംഗപ്പൂരിലെ നാൻയാങ് ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ (NTU) അഫിലിയേറ്റ് ചെയ്തിട്ടുള്ള പിഎച്ച്ഡി ബിരുദധാരിയാണ് ഇദ്ദേഹമെന്ന വാദം യൂണിവേഴ്സിറ്റി നിഷേധിച്ചു.

കൈവ ടെക്നോളജി എന്ന പേരിൽ ഒരു കമ്പനി നിലവിലുണ്ടോ എന്നതിനും വ്യക്തമായ തെളിവുകളൊന്നും ഓൺലൈനിൽ കണ്ടെത്താനായില്ല. എൻടിയുവിൽ ഇത്തരത്തിലുള്ള ഒരു ‘ഗർഭധാരണ റോബോട്ട്’ ഗവേഷണവും നടന്നിട്ടില്ലെന്നും വക്താക്കൾ വ്യക്തമാക്കി.

എങ്കിലും, അകാലത്തിൽ ജനിച്ച കുഞ്ഞുങ്ങളെ പരിചരിക്കാൻ സഹായിക്കുന്ന കൃത്രിമ ഗർഭപാത്ര സാങ്കേതികവിദ്യ (artificial womb technology) യഥാർത്ഥത്തിൽ ചില ഗവേഷകർ വികസിപ്പിക്കുന്നുണ്ട്. എന്നാൽ, ഒരു ഹ്യൂമനോയിഡ് റോബോട്ടിനുള്ളിൽ ഭ്രൂണത്തെ വഹിച്ചുകൊണ്ട് ഒരു മനുഷ്യന് ജന്മം നൽകാൻ സാധിക്കുമെന്ന ആശയം നിലവിൽ ശാസ്ത്ര ഫിക്ഷൻ കഥകളിൽ മാത്രമാണുള്ളത്.