വടകര: ഉപയോഗശൂന്യമായ മരുന്നുകൾ ശാസ്ത്രീയമായി ശേഖരിച്ചു നശിപ്പിക്കാനുള്ള പദ്ധതി തദ്ദേശ സ്ഥാപനങ്ങൾ കൂടുതൽ കാര്യക്ഷമമായി നടപ്പിലാക്കണമെന്ന് കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ (കെപിപിഎ) വടകര ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. മരുന്നുകൾ അവഗണനയായി മണ്ണിൽ വലിച്ചെറിയുന്നത് മണ്ണിന്റെ ഗുണനിലവാരവും പരിസ്ഥിതിയും തകരാറിലാക്കുകയും ഭക്ഷ്യ ശൃംഖല വഴി മരുന്നിന്റെ അവശിഷ്ടങ്ങൾ മനുഷ്യരിലേക്ക് എത്താൻ ഇടയാക്കുമെന്നും സമ്മേളനം ചൂണ്ടിക്കാട്ടി.
സമ്മേളനം എം.എൽ.എ കെ.കെ. രമ ഉദ്‌ഘാടനം ചെയ്തു. ഏരിയ ആക്ടിംഗ് പ്രസിഡണ്ട് പി. സിജിന അധ്യക്ഷത വഹിച്ചു. കെപിപിഎ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ജയൻ കോറോത്ത്, ജില്ലാ സെക്രട്ടറി എൻ. സിനീഷ്, ഷജിൻ കെ, ഷെറിൻ കുമാർ എം, നജീർ എൻ.ടി, അനുശ്രി ആർ, ഐ. മണി, സി. സുമേഷ് എന്നിവർ സംസാരിച്ചു.
ഏരിയ സെക്രട്ടറി രാഹുൽ കെ.പി. പ്രവർത്തന റിപ്പോർട്ടും ട്രഷറർ വി.പി. നാരായണപ്രകാശ് വരവ്–ചിലവ് കണക്കും അവതരിപ്പിച്ചു. ഭാരവാഹികളായി രമ്യ ജിനേഷ് (പ്രസിഡൻ്റ്), ആർ.അനുശ്രീ, സി.സുമേഷ് (വൈസ്. പ്രസി) അഫ്രാസ്.പി (സെക്രട്ടറി), സിജിന.പി, ലിനു.എം,
(ജോ:സെക്രട്ടറി) വി.പി.നാരായണ പ്രകാശ് (ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു.
സമ്മേളനം പരിസ്ഥിതി സംരക്ഷണത്തോടൊപ്പം ആരോഗ്യ സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള നടപടികൾ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ആവർത്തിച്ചു.