പുകവലി അത്ര പെട്ടെന്ന് നിർത്താൻ പറ്റുന്ന ഒരു ശീലമല്ല. അഥവാ ഒരാൾ അത് നിർത്തണമെങ്കിൽ അതിന് തക്കതായ കാരണം ഉണ്ടായിരിക്കണം. പലർക്കും സമാധാനത്തിൻ്റെയും സന്തോഷത്തിൻ്റെയും പാതയായിട്ടാണ് പുകവലിയെ കാണുന്നത്. പെട്ടെന്നൊരു ദിവസം പുകവലി നിർത്തിയാലെന്താണ് സംഭവിക്കുന്നതെന്ന് നോക്കാം
പുകവലി ഉപേക്ഷിക്കുന്ന നിമിഷം മുതൽ, നിങ്ങളുടെ ശരീരം വീണ്ടെടുക്കലിന് തയ്യാറെടുത്തു തുടങ്ങുന്നു. രണ്ട് മുതൽ 12 ആഴ്ചകൾക്കുള്ളിൽ, രക്തചംക്രമണവും ശ്വാസകോശത്തിന്റെ പ്രവർത്തനവും മെച്ചപ്പെടുന്നു. ഒരു വർഷത്തിനുശേഷം, ഹൃദ്രോഗ സാധ്യത ഏകദേശം 50 ശതമാനത്തോളം കുറയുന്നു.
10 വർഷമാകുമ്പോൾ, തുടർച്ചയായി പുകവലിക്കുന്ന ഒരു വ്യക്തിയുമായി താരതമ്യം ചെയ്യുമ്പോൾ നിങ്ങൾക്കുള്ള ശ്വാസകോശ അർബുദ സാധ്യത പകുതിയിലേക്ക് എത്തുന്നു. ആരോഗ്യം സംരക്ഷിക്കുന്നതിനും വീണ്ടെടുക്കുന്നതിനും നിങ്ങൾക്ക് സ്വീകരിക്കാവുന്ന ഏറ്റവും നല്ല മാർഗം പുകവലി ഉപേക്ഷിക്കുക എന്നതാണ്.