World

ചെങ്കോട്ട സ്ഫോടനം: ഇന്ത്യയുടെ പ്രത്യാക്രമണം ഭയന്ന് പാകിസ്താനിൽ അതീവ ജാഗ്രത; വ്യോമതാവളങ്ങളിൽ റെഡ് അലർട്ട്

പാക്കിസ്ഥാൻ ഇസ്‌ലാമാബാദിൽ ചെങ്കോട്ട സ്ഫോടനത്തിനു പിന്നാലെ അതീവ ജാഗ്രതയിൽ. ഇന്ത്യയുടെ ഭാഗത്തുനിന്ന് പ്രത്യാക്രമണത്തിനോ അതിർത്തി കടന്നുള്ള സംഘർഷങ്ങൾക്കോ സാധ്യതയുണ്ടെന്ന ഇന്‍റലിജൻസ് മുന്നറിയിപ്പുകളെ തുടർന്നാണ് പാകിസ്താനിലെ എല്ലാ വ്യോമതാവളങ്ങളിലും എയർഫീൽഡുകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചത്.

കരസേന, നാവികസേന, വ്യോമസേന ഉൾപ്പെടെയുള്ള പാക്കിസ്ഥാന്റെ എല്ലാ സായുധ സേനകളും അതീവ ജാഗ്രതയിൽ ആണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എല്ലാ സംഭവങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കാനും എന്ത് സാഹചര്യം ഉണ്ടായാലും അത് മറികടക്കാനുമായി ഉള്ള എല്ലാ തയ്യാറെടുപ്പും നടത്തുകയാണ് പാകിസ്താന്റെ സെൻട്രൽ കമാൻഡ്. വ്യോമസേനയോട് മുൻനിര താവളങ്ങളിൽ നിന്നുള്ള ജെറ്റുകൾ ഉടനടി പറന്നുയരാൻ തയാറാക്കി നിർത്തിയിരിക്കുകയുമാണ്.

ഇന്ത്യ-പാക്കിസ്ഥാൻ അതിർത്തിയിലെ വ്യോമാതിർത്തി സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ട് പാക്കിസ്ഥാന്‍റെ എയർ ഡിഫൻസ് സിസ്റ്റങ്ങൾ ഇപ്പോൾ വളരെ സജീവമാണ്. നവംബർ 11 മുതൽ നവംബർ 12 വരെ നോട്ടിസ് ടു എയർമെൻ പുറത്തിറക്കിയിട്ടുണ്ട്. സംഘർഷഭരിതമായ അതിർത്തി മേഖലയിൽ വർധിച്ച വിമാന ഗതാഗത നിയന്ത്രണങ്ങളും സുരക്ഷാ പ്രോട്ടോക്കോളുകളും ഇത് സൂചിപ്പിക്കുന്നതാണ്. തീവ്രവാദ ഗൂഢാലോചനയുമായും വലിയ അളവിലുള്ള സ്ഫോടകവസ്തുക്കൾ പിടിച്ചെടുത്തതുമായും ബന്ധിപ്പിക്കപ്പെടുന്ന ഡൽഹി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ ജാഗ്രത തുടരുകയാണ്. വിവിധ സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറിലും അതിർത്തികളിലും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.