2024 ലെ മികച്ച നടിക്കുള്ള അവാര്‍ഡ് ഫെമിനിച്ചി ഫാത്തിമയിലെ കേന്ദ്ര കഥാപാത്രമായി അഭിനയിച്ച നടി നേടിയതോടെ വീണ്ടും ഫെമിനിച്ചി ഫാത്തിമ ചര്‍ച്ചയാവുകയാണ്. ഇപ്പോഴിതാ ഫെമിനിച്ചി ഫാത്തിമ എന്ന സിനിമയ്ക്ക് കടുത്ത വിമർശനവുമായി ഒരു പ്രേക്ഷകൻ, കെ ടി ജലീൽ ഇട്ട ഒരു ഫേസ്ബുക് പോസ്റ്റിന് കമെന്റ് ആയിരുന്നു പ്രേക്ഷകന്റെ വിമർശനം ,എന്നാൽ ഈ വിമർശനത്തിനും അദ്ദേഹത്തിന് മറുപടിയുമായി കെ ടി ജലീൽ,’ഫെമിനിച്ചി ഫാത്തിമയെ’ ഇസ്ലാമോഫോബിയയായി കാണാൻ വെമ്പുന്നവർ ഉണ്ടാകാം. എന്ന് തുടങ്ങുന്നൊരു കമെന്റും ജലീൽ ഇട്ടിട്ടുണ്ട്.
“ഒരു സിനിമയുടെ നിലവാരമില്ലാത്ത കേവലം 90 മിനിറ്റുള്ള boxoffice വിജയം നേടാത്ത ഒരു തട്ടികൂട്ട് സാധനം നേരത്തെതന്നെ മറ്റുപലതുകൊണ്ടും ശ്രദ്ധ നേടിയിട്ടുണ്ട് എന്നായിരുന്നു വിമർശനം കൂടാതെ അതിലെ കുറച്ചു സ്സീനുകൾ കൂടി നോർത്തി കൊണ്ടായിരുന്നു അദ്ദേഹം കമെന്റ് ഇട്ടത്. അതിന്‍റെ ഒരുകാരണം അതിന്‍റെ ടെെറ്റില്‍ നല്‍കുന്ന കണ്ടന്‍റിനെ സംബദ്ധിച്ച സൂചന തന്നെ” എന്ന് അദ്ദേഹം പറയുന്നു .
ഫെമിനിച്ചി ഫാത്തിമ യഥാര്‍ത്ഥത്തില്‍ ഒരു നുണച്ചി പാത്തുവായി മാറിയ കഥയാണ് 90 മിനിറ്റ് സമര്‍ത്ഥമായി നുണപറയുന്ന ലാഘവത്തോടെ അവതരിപ്പിച്ചത്. അതിലെ കോഹിനൂര്‍ രത്നം പതിപ്പിച്ച ചില നുണകളെ നമുക്ക് പരിശോധിക്കാം.
1) അസ്തഗ് ഫിറുള്ളാ എന്ന് മൂന്ന് തവണ എഴുതിവെച്ചാല്‍ ഉണക്കാനിട്ട മെത്തയില്‍ നായ കയറില്ല എന്ന വിശ്വാസമാണ്.
പൊന്നാനിയിലെ തീരപ്രദേശത്താണ് കഥ നടക്കുന്നത്.ഏത് മുസ്ലിങ്ങള്‍ക്കിടയിലാണ് ഇത്തരം ഒരു വിശ്വാസമുള്ളത്?.
2) പട്ടി ഹറാമാണ് അതിനാല്‍ പട്ടി കേറിയ മെത്ത ഒഴിവാക്കുന്നു.
ഇസ്ലാമില്‍ പട്ടി ഹറാമല്ല.വേട്ടപട്ടികള്‍ക്ക് പരിശീലനം നല്‍കി അവയെ മൃഗവേട്ടക്ക് ഉപയോഗിക്കുന്ന കാര്യം വിശുദ്ധ ഖുര്‍ആന്‍ പറയുന്നു.(ഖുര്‍ആന്‍ 5:4). ഇസ്ലാമിക കര്‍മ്മശാസ്ത്ര പ്രകാരം നായയുടെ കാഷ്ടം,മൂത്രം,വിയര്‍പ്പ്ഉമിനീര്,രക്തം തുടങ്ങിയവയാണ് നജസ്.ഉണങ്ങിയ ഒരു വസ്തുവില്‍ ഈ നിലക്കല്ലാതെ നായ തൊട്ടാല്‍ നജസല്ല.
3) മരിച്ചുപോയ ഒരാള്‍ കിടന്ന ബെഡില്‍ അയാളുടെ പ്രേതമുണ്ടാവുമെന്ന് പറയുന്നു.അങ്ങിനെയൊരു വിശ്വാസം മുസ്ലിങ്ങളില്‍ ഒരാള്‍ക്ക് പോലുമില്ല. പിന്നീട് സിനിമയില്‍ പറയുന്ന പുരുഷ ഏകാധിപത്യവും,കുടുംബത്തിലെ ചില തിട്ടൂരങ്ങളും അത് കേരളീയ സമൂഹത്തില്‍ പൊതുവെയുള്ളതാണ്.അത് മുസ്ലിങ്ങളുടെ കുത്തകയോ, അവരുടെ ഇടയില്‍ പ്രത്യകമായി ഉള്ളതോ അല്ല.
ഭാര്യയെ വീട്ടുജോലിയില്‍ സഹായിക്കലും,അവള്‍ക്ക് സുഖമായി ഉറങ്ങാനുള്ള സൗകര്യങ്ങളുണ്ടാക്കലും,അവളുടെ സന്തോഷത്തിനായി പുറത്തേക്ക് പോകലും ഭര്‍ത്താവിന്‍റെ ബാധ്യതയാണ്. പ്രവാചക തിരുമേനിയുടെ ജീവിതത്തില്‍ അതെല്ലാമുണ്ട്.(സീറത്തുനബി വായിക്കുക)
ഫെമിനിച്ചി ഫാത്തിമ ക്രിത്രിമമായി ഒരു വ്യാജ ഇസ്ലാമിക ചട്ടക്കൂട് നിര്‍മ്മിക്കുകയും ആ ചട്ടക്കൂട്ട് തട്ടമിട്ട നായികയെകൊണ്ട് തകര്‍ക്കുകയും,പ്രതിനായകനില്ലെന്ന് തോന്നിക്കും വിധം ഒരു ഉസ്താദിനെ നാട്ടകുറിയായി നിര്‍ത്തി അയാള്‍ക്കെതിരായി ഒരു ഫെമിനിസ്റ്റ് നിശബ്ദ യുദ്ധം വിജയിപ്പിച്ചുടുക്കുകയുമാണ് ചെയ്യുന്നത്. ഇസ്മായില്‍ നരിക്കോടന്‍എന്ന പ്രേക്ഷകൻ ആണ് ഈ കമെന്റ് ഇട്ടിരിക്കുന്നതിന്.
മതത്തിൻ്റെ പേരിൽ പ്രചരിപ്പിക്കപ്പെടുന്ന തെറ്റിദ്ധാരണകൾ അനവധിയാണ്. അതിൽ ചിലത് മാത്രമാണ് “ഫെമിനിച്ചി ഫാത്തിമ” പറയുന്നത്. അജ്ഞരായ വിശ്വാസികളിൽ എല്ലാ സമുദായങ്ങളിലെ പുരോഹിതരും അബദ്ധ ധാരണകൾ സൃഷ്ടിക്കാൻ ശ്രമിക്കാറുണ്ട്. അതവരുടെ ഉപജീവനത്തിനാണ്. അത്തരം ശരികേടുകൾക്കെതിരെ ഹിന്ദു-കൃസ്ത്യൻ പശ്ചാതലങ്ങളിൽ സിനിമകൾ ഇറങ്ങിയിട്ടുണ്ട്. സമാനമായേ ഇതിനെയും കാണേണ്ടതുള്ളൂ. ഹൈന്ദവ-ക്രൈസ്തവ വിഭാഗങ്ങളിലെ സ്ത്രീകൾക്ക് ഉണ്ടായ മുന്നേറ്റം അൽപ്പം വൈകിയാണെങ്കിലും മുസ്ലിം സ്ത്രീകളിലും ശക്തിപ്പെടുകയാണ്. അതൊന്നും വെറുതെ ഉണ്ടായതല്ല. വിമർശനങ്ങളും കലാവിഷ്കാരങ്ങളും അതിലെല്ലാം വഹിച്ച പങ്ക് വളരെ വലുതാണ്. ‘ഫെമിനിച്ചി ഫാത്തിമയെ’ ഇസ്ലാമോഫോബിയയായി കാണാൻ വെമ്പുന്നവർ ഉണ്ടാകാം.
അതൊന്നും കലാകാരൻമാർക്കും കലാകാരികൾക്കും പ്രശ്നമല്ല. കണ്ടം വെച്ച കോട്ടും, കുട്ടിക്കുപ്പായവും, ബല്ലാത്ത പഹയനും, നിർമ്മാല്യവും ഇറങ്ങിയ കാലത്ത് ഉണ്ടാകാത്ത “മതവികാരം” ഇപ്പോൾ എല്ലാ മതവിഭാഗക്കാർക്കിടയിലും ഉണ്ടാകുന്നു എന്നത് സൂചിപ്പിക്കുന്നത് മനുഷ്യരുടെ മനസ്സിലെല്ലാം ഒരുതരം ”വൈറ്റ് കോളർ വർഗ്ഗീയഭ്രാന്ത്” ശക്തിപ്പെടുന്നു എന്ന വസ്തുതയാണ്. അപായ സൂചനയാണ് ഇത് നൽകുന്നത്. ഇക്കാര്യത്തിലെ “ഇസ്തിരി ഇസ്ലാമിസ്റ്റുക”ളുടെ പങ്ക് നിഷേധിക്കാവതല്ല. അവരുടെ ‘വൺ മീഡിയ’ ചാനലും മാധ്യമവും ചെയ്തു കൊണ്ടിരിക്കുന്ന പണി ഇതാണ്. പതുക്കെപ്പതുക്കെ മാരക വിഷം കുത്തിവെച്ച് മരണക്കിടക്കയിൽ എത്തിക്കുന്ന ഏർപ്പാടാണ് ഇക്കൂട്ടർ നിശബ്ദമായി നടത്തുന്നത്. വൈകിയാണ് ഞാൻ പോലും ഇത് തിരിച്ചറിഞ്ഞത്. അന്ന് സലാം പറഞ്ഞതാണ് അവരോട്. ഇതായിരുന്നു കെ ടി ജലീലിന്റെ മറുപടി.