Thiruvananthapuram

എസ്.പി.സി ക്വിസ്: തിരുവനന്തപുരം റൂറല്‍ ഓവറോള്‍ ജേതാക്കള്‍

സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം തൈക്കാട് പോലീസ് ട്രെയിനിങ് കോളേജില്‍ സംഘടിപ്പിച്ച സംസ്ഥാനതല ക്വിസ് പ്രോഗ്രാമായ ‘വിസ്‌കിഡ് ചാമ്പ്യന്‍ഷിപ്പ് 2025 26’ ല്‍ തിരുവനന്തപുരം റൂറല്‍ ഓവറോള്‍ ചാമ്പ്യന്മാരായി. ഹയര്‍സെക്കന്ററി വിഭാഗത്തിലും ഹൈസ്‌കൂള്‍ വിഭാഗത്തിലും തിരുവനന്തപുരം റൂറലില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഒന്നാമതെത്തി. ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ തിരുവനന്തപുരം റൂറല്‍ എന്‍.എസ്.എസ് എച്ച്.എസ്.എസ് മടവൂരില്‍ നിന്നുള്ള അനന്യ പി എസ്, ആദിദേവ് പി എസ്, നവനീത് കൃഷ്ണ യു എസ് എന്നിവരടങ്ങിയ ടീമിനാണ് ഒന്നാം സ്ഥാനം.

ഹൈസ്‌കൂള്‍ വിഭാഗത്തില്‍ തിരുവനന്തപുരം റൂറലിലെ തോന്നയ്ക്കല്‍ ജി.എച്ച്.എസ്.എസില്‍ നിന്നുള്ള കൃഷ്‌ണേന്ദു എ, ചേതന്‍ എസ്, ശിഖ ആര്‍ സതീഷ് എന്നിവരടങ്ങിയ ടീമാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ രണ്ടാം സ്ഥാനം കൊല്ലം സിറ്റിക്കാണ്. ജി.എച്ച്.എസ്.എസ് അയ്യന്‍ കോയിക്കലില്‍ നിന്നുള്ള ഹീര എസ്, റ്റി. സൂര്യനാഥ്, അഭിനവ് അജയ് എന്നിവരടങ്ങിയ ടീമാണ് രണ്ടാം സ്ഥാനം നേടിയത്. കാസര്‍ഗോഡ് ജില്ലക്കാണ് മൂന്നാം സ്ഥാനം. ചീമേനി ജി.എച്ച്.എസ്.എസില്‍ നിന്നുള്ള ശിവദ എസ് പ്രജിത്, ആരഭി വി, ശിവാഞ്ജന എന്നിവര്‍ അടങ്ങിയ ടീമാണ് വിജയികളായത്.

ഹൈസ്‌കൂള്‍ വിഭാഗത്തില്‍ രണ്ടാം സ്ഥാനം കോട്ടയം ബ്രഹ്മമംഗലം എച്ച്.എസ്.എസ് & വി.എച്ച്.എസ്.എസില്‍ നിന്നുള്ള ആദിനാരായണന്‍ റ്റി കെ, നിഹാല ആഷിം, ജുന്ന ബൈജു എന്നിവരടങ്ങിയ ടീമിനാണ്. മൂന്നാം സ്ഥാനം കരസ്ഥമാക്കിയത് കോഴിക്കോട് സിറ്റി സെന്റ് ജോസഫ് ബോയ്‌സ് എച്ച്.എസ്.എസില്‍ നിന്നുള്ള ഹരിനന്ദ് എം, ദില്‍കൃഷ്ണ കെ, സാന്ധ്യരാഗ് വൈ എം എന്നിവരടങ്ങിയ ടീമാണ്. വിഖ്യാത ക്വിസ് മാസ്റ്റര്‍ സ്‌നേഹജ് ശ്രീനിവാസനാണ് ക്വിസ് മത്സരങ്ങള്‍ നിയന്ത്രിച്ചത്. ആനുകാലിക വിവരങ്ങള്‍, ഇന്ത്യ ചരിത്രം, സംസ്‌കാരം, ശാസ്ത്രസാങ്കേതികം എന്നിവയെ അപഗ്രഥിച്ചാണ് മത്സരങ്ങള്‍ നടത്തിയത്.

സമാപന ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖര്‍ മത്സരവിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും ട്രോഫികളും വിതരണം ചെയ്തു. സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം എ.ഡി.ജി.പി പി. വിജയന്‍, പരിശീലന വിഭാഗം ഐ.ജി. ഗുഗുലോത്ത് ലക്ഷ്മണ്‍, തിരുവനന്തപുരം റെയ്ഞ്ച് ഡി.ഐ.ജിയും സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ സംസ്ഥാന നോഡല്‍ ഓഫീസറുമായ അജീത ബീഗം, റെയില്‍വേ പോലീസ് എസ്.പി ഷഹന്‍ഷാ, പോലീസ് ട്രെയിനിംഗ് കോളേജ് പ്രിന്‍സിപ്പളും സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ അഡീഷണല്‍ നോഡല്‍ ഓഫീസറുമായ ജയശങ്കര്‍ .ആര്‍, ക്വിസ് മാസ്റ്റര്‍ സ്‌നേഹജ് ശ്രീനിവാസ്, മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍, എസ്.പി.സി കേഡറ്റുകളുടെ രക്ഷിതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.

രാവിലെ പരിപാടിയുടെ ഉദ്ഘാടനം വിജിലന്‍സ് & ആന്റികറപ്ഷന്‍ ബ്യൂറോ ഡയറക്ടറും ഡിജിപിയുമായ മനോജ് എബ്രഹാം നിര്‍വ്വഹിച്ചു. പരിശീലന വിഭാഗം ഐ.ജി. ഗുഗുലോത്ത് ലക്ഷ്മണ്‍, തിരുവനന്തപുരം റെയ്ഞ്ച് ഡി.ഐ.ജിയും സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ സംസ്ഥാന നോഡല്‍ ഓഫീസറുമായ അജീത ബീഗം, പോലീസ് ട്രെയിനിംഗ് കോളേജ് പ്രിന്‍സിപ്പളും സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ അഡീഷണല്‍ നോഡല്‍ ഓഫീസറുമായ ജയശങ്കര്‍ .ആര്‍, മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.

CONTENT HIGH LIGHTS; SPC Quiz: Thiruvananthapuram Rural Overall Winners

Latest News