Crime

“അടി കിട്ടിയ വിവരം എല്ലാവരും അറിഞ്ഞൂ, എന്നാൽ എന്തിനാണ് അടി കിട്ടിയത് എന്ന് ആരെങ്കിലും അന്വേഷിച്ചോ?

മോട്ടിവേഷണൽ സ്പീക്കർ മാരിയോ ജോസഫും ഭാര്യ ജിജി മാരിയോയും തമ്മിലുള്ള കുടുംബ കലഹം ഏറെ ചർച്ചകൾക്ക് വഴി വച്ചിരുന്നു ,മോട്ടിവേഷണൽ സ്പീക്കർ മാരിയോ ജോസഫിനെതിരെ ഭാര്യ ജിജി മാരിയോ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചാലക്കുടി പോലീസ് വധശ്രമം ഉൾപ്പെടെ ഗുരുതരമായ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്കായും ചെയ്തിരുന്നു. മർദിക്കുകയും, വിലപിടിപ്പുള്ള മൊബൈൽ ഫോൺ തല്ലിപ്പൊട്ടിക്കുകയും ചെയ്തുവെന്നതാണ് ജിജിയുടെ പരാതി.
എന്നാൽ വഴക്കിന്റെ കാരണം എന്താണെന്ന് ചർച്ചയാകുന്നു , ഒരു ഫേസ്ബുക് കുറിപ്പാണ് ഇപ്പോൾ വൈറൽ  ആയി കൊണ്ടിരിക്കുന്നത്.

“അടി കിട്ടിയ വിവരം എല്ലാവരും അറിഞ്ഞൂ, എന്നാൽ എന്തിനാണ് അടി കിട്ടിയത് എന്ന് ആരെങ്കിലും അന്വേഷിച്ചോ? യഥാർത്ഥ കാരണം അറിഞ്ഞപ്പോൾ മാരിയോയുടെ ഭാഗത്താണ് ന്യായം എന്ന പ്രേക്ഷകർ.
മോട്ടിവേഷണൽ സ്പീക്കർ മാരിയോ ജോസഫും ഭാര്യ ജിജി മാരിയോയും തമ്മിലുള്ള കുടുംബ കലഹത്തിന്റെ യഥാർത്ഥ കാരണം മാരിയോ ജോസഫ് വെളിപ്പെടുത്തിയിരിക്കുകയാണ്. തനിക്കെതിരെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഈ വെളിപ്പെടുത്തൽ നടത്തിയത്.
ജിജി മാരിയോ തന്റെ കള്ള ഒപ്പിട്ട് ചെക്കുകൾ മാറി പണം തട്ടി. ഇത് ചോദ്യം ചെയ്തപ്പോൾ മദ്യലഹരിയിലായിരുന്ന ജിജി ഈസ്റ്റർ നാളിൽ തന്നെ പിച്ചാത്തിക്ക് കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഒഴിഞ്ഞുമാറിയതിനാലാണ് കൈയിലെ മസിലിന് മുറിവേറ്റത്. ചോരയൊലിപ്പിച്ച് കൊരട്ടി പോലീസ് സ്റ്റേഷനിൽ ചെന്നപ്പോൾ, “ഇത് കേസാക്കിയാൽ ഭാര്യ മദ്യലഹരിയിൽ ഭർത്താവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ചു എന്ന വാർത്ത വരും, കുട്ടികളെ ഓർത്ത് കേസാക്കണ്ട” എന്ന് പറഞ്ഞ് പോലീസ് തന്നെ പിന്തിരിപ്പിച്ചു എന്നും മാരിയോ ജോസഫ് വെളിപ്പെടുത്തി.
ട്രസ്റ്റിന്റെ പണം മോഷ്ടിച്ച് കോടികൾ മുടക്കി ജിജി മാരിയോ സഹോദരന് വീട് വച്ച് നൽകി എന്നും മാരിയോ ജോസഫ് ആരോപിക്കുന്നു. ഇതിന്റെ ചിത്രവും അദ്ദേഹം പുറത്തുവിട്ടു. “ടിവി ബോക്സിന് തലയ്ക്ക് അടിച്ചില്ല, ആ വീട്ടിൽ ടിവിയില്ലായിരുന്നു. എന്നാൽ ഞാൻ അവളെ തല്ലി, അതിന് കാരണമുണ്ട്,” എന്നും മാരിയോ ജോസഫ് തുറന്നു സമ്മതിച്ചു.
മദ്യപാന ആരോപണങ്ങൾ വന്നതോടെ, ഈ ദമ്പതിമാർ ഒരുമിച്ച് നടത്തുന്ന മോട്ടിവേഷൻ ക്ലാസുകളുടെയും ധ്യാന സന്ദേശങ്ങളുടെയും വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയാണ്. അതേസമയം, സ്വന്തം ഭാര്യക്കെതിരെ പരസ്യമായി സംസാരിച്ച മാരിയോ ജോസഫിനെതിരെയും സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയരുന്നുണ്ട്.”

കുടുംബജീവിതത്തെ ആസ്പദമാക്കി സോഷ്യൽ മീഡിയയിലൂടെ നിരവധി മോട്ടിവേഷണൽ ക്ലാസുകൾ നടത്തുന്ന ഇരുവരുടെയും ഈ കലഹം, സോഷ്യൽ മീഡിയയിൽ വലിയ വിവാദങ്ങൾക്ക് ഇടയാക്കി. സെറ്റ്-ടോപ് ബോക്സ് ഉപയോഗിച്ച് തലക്കടിച്ചു, ഏകദേശം ₹70,000 മൂല്യമുള്ള മൊബൈൽ ഫോൺ തല്ലിപ്പൊട്ടിച്ചു, ഭീഷണിപ്പെടുത്തി ആക്രമിച്ചു എന്നിങ്ങനെയുള്ള കാര്യങ്ങളാണ്. സ്വന്തം ഭാര്യക്കെതിരെ പൊതു വേദിയിൽ വിശദീകരണം നൽകിയ മാരിയോയുടെ നടപടി ചിലർ വിമർശനാത്മകവീക്ഷണത്തോടെയാണ് കാണുന്നത്.