കാഞ്ഞങ്ങാട് 17കാരിയായ വിദ്യാർത്ഥിയെ പീഡിപ്പിച്ച പാണത്തൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ. പാണത്തൂർ സ്വദേശി അനസാണ് (22) ആണ് അറസ്റ്റിലായത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെടുകയും തുടർന്ന് സൗഹൃദം നടിച്ച് കുട്ടിയെ പീഡിപ്പിക്കുകയുമായിരുന്നെന്നാണ് പരാതി.
പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ബേക്കൽ പൊലീസ് ഇൻസ്പെക്ടർ രഞ്ജിത് രവീന്ദ്രന്റെ നേതൃത്വത്തിൽ ഉള്ള സംഘം പ്രതിയെ ഇന്നലെ ഉച്ചയോടെ അറസ്റ്റ് ചെയ്തു. പ്രതിയെ ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കി.