പുനലൂർ: പ്രമുഖ വ്യവസായിയും സംവിധായകനും നിർമാതാവുമായ സോഹൻ റോയ് തന്റെ നാടായ പുനലൂരിനെ ഭീതിയിലാഴ്ത്തിയ ജലബോംബിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. നാലര പതിറ്റാണ്ടിലധികം പഴക്കമുള്ള കൂറ്റൻ ജലസംഭരണി നാടിനും നാട്ടുകാർക്കും ഭീഷണിയാണ്.
‘ഞാൻ പഠിച്ച സ്കൂളിന് തട്ടുമുകളിലുള്ള കുന്നിന്റെ മുകളിലാണ് ടാങ്ക് നിൽക്കുന്നത്. ഏതാണ്ട് 50 അടി ഉയരത്തിലുള്ള കാലുകളിൽ. തമ്മനത്തുണ്ടായ ദുരന്തം നിലത്തു നിന്നുണ്ടായ ടാങ്കിൽ നിന്നാണ്. 50അടി ഉയരത്തിൽ ആ ടാങ്ക് മാറുമ്പോൾ അതിന്റെ ശക്തി 20 ഇരട്ടിയായിട്ടാണ് മാറുന്നത് ഇതിന്റെ താഴെ മൂന്ന് സ്കൂളുകളാണ് ഉള്ളത് ആയിരക്കണക്കിന് കുട്ടികളാണ് അവിടെ പഠിക്കുന്നത്.
ഒരുപാട് കുടുംബങ്ങൾ താമസിക്കുന്നു ഈ ടാങ്ക് ഉണ്ടാക്കാൻ പോകുന്ന ദുരന്തത്തെക്കുറിച്ച് ആർക്കും ഒരു ധാരണ ഇല്ലന്നാണ് സത്യം. കല പ്പഴക്കം മുഖ്യ കാരണമാണ്. ഇത് നിർമ്മിച്ചപ്പോൾ ഉണ്ടായ അഴിമതികളെക്കുറിച്ച് നമുക്കറിയില്ല ആവശ്യത്തിന് സിമന്റ് ഇല്ലെങ്കിൽ ഇതിന്റെ കാലം കഴിഞ്ഞു എന്നാണ് അർത്ഥം. ലീക്ക് ചെയ്യുന്നുണ്ട്. ഇനി ഏത് നിമിഷവും ഒരു ദുരന്തം അത് മാത്രം കണക്കാക്കിയാൽ മതി. അത് ഒരു സ്കൂൾ പ്രവർത്തന സമയത്താണെങ്കിൽ നമ്മുടെ പ്രിയപ്പെട്ടവരുടെ കുട്ടികളെല്ലാം അവിടെ ഉണ്ട്. അത് നഗരത്തിന്റെ മൊത്തം ദുരന്തമായി മാറാതിരിക്കാൻ വേണ്ടി നമുക്ക് ഒന്നിച്ചു പ്രവർത്തിക്കണം.
കോവിഡിലും പ്രായത്തിലും ഒന്നിച്ചത് പോലെ രാഷ്ട്രീയവും ജാതിമത ഭേതവും മറന്ന് ഒന്നിക്കണം. ഈ ടാങ്ക് മാറ്റി സ്ഥാപിക്കാൻ കൈകോർക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് മാത്രം വോട്ട് കൊടുക്കുക. ഒപ്പം ശുദ്ധമായ ജലം വേണം. കല്ലടയാറ്റിലെ മലീമസമായികൊണ്ടിരിക്കുന്ന വെള്ളം ക്ളോറിൻ ചേർത്താൽ ശുദ്ധമാകില്ല. എന്ന തിരിച്ചറിവ് ഉണ്ടാവണം. ക്ലോറിൻ അധികം ചെന്നാൽ അത് നാളെ നമ്മെ മഹാരോഗിയാക്കും എന്ന് തിരിച്ചറിയുക. പുനലൂരിൽ അധികം രോഗികൾ ഉണ്ടാവുന്നത് ഒരുപക്ഷെ അധികം ക്ളോറിൻ കുടിച്ചുകൊണ്ടാകണം”.