പാലക്കാട്: ചെറുപ്പുളശ്ശേരി പോലീസ് സ്റ്റേഷനിലെ സർക്കിൾ ഇൻസ്പെക്ടർ ബിനു തോമസിനെ പോലീസ് കോട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ ഉച്ചയോടെ യാണ് സംഭവം.
52 വയസ്സുള്ള ബിനു തോമസ് കോഴിക്കോട് സ്വദേശിയാണ്. ആറുമാസമായി ചെറുപ്പുളശ്ശേരി സ്റ്റേഷനിൽ ചുമതലയേറ്റിരുന്ന അദ്ദേഹം, സംഭവസമയത്ത് ഒറ്റയ്ക്കാണ് കോട്ടേഴ്സിൽ ഉണ്ടായിരുന്നത്.
ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു പോലീസുകാരനാണ് ബിനു തോമസിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. വിവരം ലഭിച്ചതിനെ തുടർന്ന് ഡിവൈഎസ്‌പിയെ അടക്കം ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. പ്രാഥമിക നടപടികൾ പോലീസ് ആരംഭിച്ചിരിക്കുകയാണ്.