പറമ്പിൽ ബസാർ: പറമ്പിൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ശിശുദിനത്തോടനുബന്ധിച്ചും വേൾഡ് ഡയബറ്റിക് ഡേയുടെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ലയൺസ് ക്ലബ് ഓഫ് കാലിക്കറ്റ് സഫയറാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്.
വിദ്യാർത്ഥികൾക്കായി ന്യൂട്രീഷൻ ക്ലാസ് ലയൺ ബിജിത് കുളങ്ങരത്ത് എംജിഎഫ് കൈകാര്യം ചെയ്തു. തുടർന്ന് പ്രശസ്ത യോഗാചാര്യനായ ജിനീഷ്, ശാന്തി യോഗയുടെ നേതൃത്വത്തിൽ ഫിസിക്കൽ ട്രെയിനിങ്ങും യോഗാ പരിശീലനവും നടന്നു.
സ്കൂൾ അധ്യാപകൻ അഷ്റഫ് വട്ടോളി സ്വാഗതം രേഖപ്പെടുത്തിയ ചടങ്ങ് ലയൺസ് ക്ലബ് ഓഫ് കാലിക്കറ്റ് സഫയർ പ്രസിഡന്റ് സന്ദീപ് വലിയേടത്ത് എംജിഎഫ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഷംസുദ്ദീൻ പൂക്കാട്ട്, ട്രഷറർ രാജഗോപാലൻ കിടാവ്, ഗിരീഷ് കുമാർ എന്നിവർ പങ്കെടുത്തു.
സ്കൂളിന് ക്ലബ്ബ് നൽകുന്ന സാമ്പത്തിക സഹായം ജില്ലാ സെക്രട്ടറി സനോൺ ചെക്ക്യാട്ട് കൈമാറി.