Crime

നിങ്ങൾ ആരെയാണ് അനുകൂലിക്കാൻ ശ്രമിക്കുന്നത്?; ജീവിതം മുഴുവൻ ഒരു ട്രോമയിൽ കഴിയാൻ പോകുന്ന ആ കുഞ്ഞിനെയോ? അതോ കാമുകനൊപ്പം കുഞ്ഞിനെ മർദിച്ച സ്ത്രീയേയോ?!!

മകൻ തന്റെ സ്വാർത്ഥത താൽപര്യത്തിന് കൂട്ടുനിൽക്കാത്തതിന് ക്രൂരമായി മർദിച്ച അനുപമ ആചാര്യയയെ സപ്പോർട്ട് ചെയ്ത് കുറച്ചു ആളുകൾ. നിങ്ങൾ എന്താണ് ന്യായീകരിക്കാൻ ശ്രമിക്കുന്നത്? ആ മകൻ അനുഭവിച്ച വേദനയോ? അതോ അവൻ ഇനി ജീവിതക്കാലം മുഴുവൻ കൊണ്ട് നടക്കേണ്ട ട്രോമയെയോ? അതോ ആ സ്ത്രീ തന്റെ കാമുകനൊപ്പം. അഴിഞ്ഞാടി നടന്നതോ?

 

കൊച്ചി എളമക്കരയിൽ 12 വയസ്സുകാരനെ ക്രൂരമായി മർദിച്ച കേസിൽ ABC മലയാളം ചാനൽ ആങ്കറും സർക്കാർ വകുപ്പിൽ ജോലിയുമുള്ള അനുപമ എം. അച്ചാര്യയും അവളുടെ കാമുകനും അറസ്റ്റിലായതോടെ, സോഷ്യൽ മീഡിയയിൽ വർഷങ്ങളായി പണിതിരുന്ന ‘പുരോഗമന’ മുഖമൂടി പിളർന്നുവീണിരിക്കുകയാണ്. സ്ത്രീപക്ഷം, പുരോഗതി, മൂല്യങ്ങൾ, കുടുംബബന്ധങ്ങൾ എല്ലാം കവിതയും റീൽ ഉം ചേർത്ത് പ്രദർശിപ്പിച്ച് വളർത്തിയിരുന്ന അവളുടെ ‘നിലപാടുകളുടെ സാമ്രാജ്യം’ ഒടുവിൽ ഒരു കുഞ്ഞിന്റെ രക്തത്തിന്റെയും കരച്ചിലിന്റെയും പാതയിൽ തീർന്നിരിക്കുന്നു.

കുട്ടി മാധ്യമങ്ങളോട് പറഞ്ഞ വാക്കുകൾ കേൾക്കുമ്പോൾ പോലും മനസ്സ് ഞെട്ടിപ്പോകും. “നടുക്ക് കേറി കിടന്നപ്പോൾ അവർ അടിച്ചു… ഭിത്തിയിൽ തല ഇടിപ്പിച്ചു… ബാത്ത്റൂം വാതിലിൽ തല ഇടിപ്പിച്ചു… അമ്മ മിണ്ടിയില്ല… അമ്മയെ വിളിച്ചപ്പോൾ പോലും നോക്കിയില്ല…” എന്ന് കുട്ടി കരയുന്ന ശബ്ദത്തിൽ പറഞ്ഞപ്പോൾ തന്നെ ഇതൊരു സാധാരണ കുടുംബകലഹമല്ലെന്ന് വ്യക്തമായി. കഴിഞ്ഞ രണ്ടുവർഷമായി അമ്മയോടും അവളുടെ ‘സുഹൃത്ത്’ എന്ന പേരിലുള്ള പുരുഷനോടുമാണ് കുട്ടി താമസിച്ചിരുന്നത്.

 

അതൊരു കുഞ്ഞു കുട്ടിയല്ല 12 വയസുണ്ട് ആ മകന്, ശെരിയും തെറ്റും തിരിച്ചറിയാനുള്ള പ്രായമുള്ള കുട്ടിയുടെ തലയും തോളും മുഴുവൻ പാടുകൾ നിറഞ്ഞു. കഴുത്തിൽ പിടിച്ച് തള്ളിയതും അടിച്ചതും  ബാത്ത്റൂം വാതിലിൽ തല ഇടിപ്പിച്ചതുമാണ് അന്വേഷണത്തിൽ വ്യക്തമാകുന്നത്.

ഇതെല്ലാം നടക്കുന്ന സമയം മുഴുവൻ അനുപമ വെറുതെ നോക്കി നിന്നു എന്ന് ആ കുഞ്ഞ് തന്നെ പറയുന്നുണ്ട്. ഒരു “മതി” എന്നോ “നിർത്തു” എന്നോ അമ്മ എന്ന് പറയുന്ന ആ സ്ത്രീ കാമുകനോട് പറഞ്ഞില്ല. മറിച്ച് കുട്ടിയുടെ നെഞ്ചിൽ നഖം വെച്ച് ചീറിക്കീറുകയും ചെയ്തുവെന്നാണ് കുട്ടിയുടെ മൊഴി.

 

ഇതെല്ലാം പുറത്തുവന്നപ്പോൾ ചില പേജുകളും അനുഭാവികളും ചർച്ചയെ ലൈംഗികതയിലേക്ക് തിരിക്കാൻ ശ്രമിച്ചു. ‘അവൾ വിവാഹമോചിതയാണ്’, ‘രണ്ടുപേരും പ്രായപൂർത്തിയായവരാണ്’, ‘ഉഭയസമ്മതത്തോടെയുള്ള ബന്ധമല്ലേ’, ‘അവരുടെ ലൈംഗികജീവിതം നിങ്ങൾക്ക് എന്ത്’ എന്നിങ്ങനെയുള്ള പ്രസ്താവനകളാൽ അലക്ഷ്യമായൊരു സ്‌മോക്ക് സ്ക്രീൻ സൃഷ്ടിക്കാനുള്ള ശ്രമം കണ്ടു. പക്ഷേ ചർച്ച ചെയ്യേണ്ടത് അത് തന്നെയാണോ? കുട്ടിക്കെതിരായ ക്രൂരപീഡനം നേരെ പോയപ്പോൾ അത് മറയ്ക്കാൻ ലൈംഗികതയെ വലിച്ചിഴയ്ക്കാനുള്ള ഈ ഡെസ്പെററ്റ് ശ്രമം തന്നെയാണ് സ്വയം കുറ്റസമ്മതം പോലെ തോന്നുന്നത്. രണ്ടുപേർക്കും എങ്ങനെയായാലും ബന്ധം നയിക്കാം അത് വ്യക്തിപരമായ കാര്യം തന്നെ. പക്ഷേ കുട്ടിയെ മർദിച്ചത്, പീഡിപ്പിച്ചത്, ശ്വാസം മുട്ടുന്ന നിലയിൽ തള്ളിയിട്ടത് ഇതൊക്കെ വ്യക്തിപരമാണോ? ഒരു 12 വയസ്സുകാരന്റെ രക്തം, കണ്ണുനീർ, അടിപ്പാടുകൾ ഇവയെ സമൂഹം സംശയിക്കേണ്ട കാരണമോ?

 

അനുപമയുടെ സോഷ്യൽ മീഡിയ കാണുന്നവർക്ക് അവൾ കുട്ടിയുമായി ‘അദ്ഭുതബന്ധം’ പുലർത്തുന്ന അമ്മയാണെന്ന് കരുതാം. കുട്ടിയുടെ ചിത്രങ്ങൾ, റീൽസ് മോട്ടിവേഷണൽ ക്യാപ്ഷൻകൾ എല്ലാം അവളുടെ പേജുകളിൽ നിറഞ്ഞിരുന്നു. പക്ഷേ ഇപ്പോൾ കേസായപ്പോൾ പെട്ടെന്ന് “കുട്ടിയുടെ സ്വഭാവം മോശമാണ്” എന്ന പുതിയ രാഗം പാടിത്തുടങ്ങി ചിലർക്കും. ഒരു കുട്ടിയുടെ സ്വഭാവവൈകല്യമുണ്ടെങ്കിൽ അതിന് കൗൺസിലിംഗ്, ചികിത്സ, പ്രോപ്പർ സപ്പോർട്ട് ഇവയാണ് വേണ്ടത്. ഭിത്തിയിൽ തല ഇടിച്ചു തല്ലലല്ല. വീട്ടിലെ പ്രശ്നങ്ങളും ആദ്യ വിവാഹത്തിന്റെ പരാജയവും ജില്ലിപ്പിടിച്ച പുതിയ ബന്ധവും all combined കുട്ടിയുടെ മനസിനെ ബാധിച്ചേക്കാം. പക്ഷേ ഒരു കുട്ടിയെ പീഡിപ്പിക്കാൻ അതൊന്നും ന്യായീകരണമാകില്ല.

 

കുട്ടിയുടെ അച്ഛനാണ് പരാതി നൽകിയത്. കേസ് എളമക്കര പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തു. കുട്ടി ഇപ്പോൾ ആശുപത്രിയിൽ; ശരീരത്തിലും മനസ്സിലും പാടുകൾ നിറഞ്ഞ അവസ്ഥയിൽ ചികിത്സയും കൗൺസിലിംഗും ലഭിക്കുന്നു. ഇതുമുമ്പും കുട്ടിയ്ക്ക് സമാന മർദനങ്ങൾ നേരിട്ടിരുന്നു എന്നത്, കുട്ടി തന്നെ മാധ്യമങ്ങളോട് പറഞ്ഞപ്പോൾ കേസ് കൂടുതൽ ശക്തമായി. സപ്ലൈ വകുപ്പ് ജോലിയിൽ ഉള്ള ഒരാൾ, TV ചാനലിന്റെ തിരിച്ചറിയൽ ഉള്ള ഒരാൾ, സോഷ്യൽ മീഡിയയിൽ മുഖം നിറച്ച പുരോഗമന പോസ്റ്റുകൾ ഇതൊക്കെ കുട്ടിക്ക് ഒരു രക്ഷിതാവിനെയെന്ന നിലയിൽ ഒന്നും നൽകിയില്ല.