കേരളത്തിലെ എസ്ഐആറിന് എതിരെ സി.പി.എം സുപ്രീം കോടതിയെ സമീപിച്ചു. എസ്.ഐ.ആർ. ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഹർജി നൽകിയത്.
തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ നിലവിലെ എസ്.ഐ.ആർ. നടപടികൾ സ്റ്റേ ചെയ്യണമെന്ന് സി.പി.എം. ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അഭിഭാഷകൻ ജി. പ്രകാശാണ് സി.പി.എമ്മിനായി ഹർജി സമർപ്പിച്ചത്.
കൂടാതെ, സി.പി.ഐ.യും തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരെ ഉടൻ ഹർജി സമർപ്പിക്കും.
അതേസമയം തിരക്കിട്ടുള്ള വോട്ടർ പട്ടിക പരിഷ്കരണമാണ് കേരളത്തിൽ നടക്കുന്നതെന്നും, തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ ഇത് നീട്ടിവെക്കണമെന്നും നേരത്തെ കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു.
മുസ് ലിം ലീഗ്, കോൺഗ്രസ് എന്നീ പാർട്ടികളും നേരത്തെ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിട്ടുണ്ട്.















