Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

തിരക്ക് നിയന്ത്രണം: ശബരിമലയിൽ തിങ്കളാഴ്ച വരെ സ്പോട്ട് ബുക്കിങ് 5,000 മാത്രം; എൻഡിആർഎഫ് ചുമതലയേറ്റു!

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 19, 2025, 05:37 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ശബരിമലയിലെ അനിയന്ത്രിതമായ തീർഥാടക തിരക്ക് നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി സ്പോട്ട് ബുക്കിങ് പരിധി 5,000 ആയി കുറയ്ക്കാൻ ഹൈക്കോടതിയുടെ നിർദേശം. തിങ്കളാഴ്ച വരെയായിരിക്കും ഈ നിയന്ത്രണം പ്രാബല്യത്തിൽ ഉണ്ടാവുകയെന്ന് ശബരിമലയുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്ന ദേവസ്വം ബെഞ്ച് വ്യക്തമാക്കി. ജസ്റ്റിസുമാരായ എ. രാജാ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് നിർണായകമായ ഈ ഉത്തരവ് പുറപ്പെടുവിച്ചത്.

തിരക്ക് നിയന്ത്രിക്കാൻ മുന്നൊരുക്കങ്ങൾ നടത്താത്തതിൽ ഹൈക്കോടതി ഇന്ന് ദേവസ്വം ബോർഡിനെ രൂക്ഷമായി വിമർശിച്ചിരുന്നു. വേണ്ടത്ര ഏകോപനം ഇല്ലാതിരുന്നതാണ് ഇന്നലെ ശബരിമലയിൽ അനുഭവപ്പെട്ട കനത്ത തിരക്കിന് കാരണമെന്നും കോടതി നിരീക്ഷിച്ചു. നിയന്ത്രണമില്ലാതെ നടത്തിയ സ്പോട്ട് ബുക്കിങ്ങാണ് തിരക്ക് അനിയന്ത്രിതമാക്കിയതെന്ന് വിലയിരുത്തിയതിനെ തുടർന്ന്, നേരത്തെ 20,000 ആയി കുറച്ച സ്പോട്ട് ബുക്കിങ് പരിധിയാണ്, തിരക്ക് പൂർണ്ണമായി നിയന്ത്രണ വിധേയമാക്കാൻ ദിവസേന 5,000 എന്ന കണക്കിൽ തുടരാൻ കോടതി നിർദേശിച്ചത്. കൂടാതെ, പമ്പയിലെ തിരക്ക് ഒഴിവാക്കാൻ നിലയ്ക്കലിൽ ഏഴ് കൗണ്ടറുകൾ കൂടി തുറക്കാനും തീരുമാനമായിരുന്നു. തീർഥാടക പ്രവാഹം നിയന്ത്രിക്കാൻ ശാസ്ത്രീയ മാർഗങ്ങൾ അവലംബിക്കണമെന്നും കോടതി രാവിലെ നിർദേശിച്ചിരുന്നു.

തിരക്ക് നിയന്ത്രണത്തിൻ്റെയും സുരക്ഷാക്രമീകരണങ്ങളുടെയും ഭാഗമായി നാഷനൽ ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സിന്റെ (എൻഡിആർഎഫ്) ആദ്യസംഘം ശബരിമലയിൽ ചുമതലയേറ്റു. തൃശ്ശൂരിൽ നിന്നുള്ള നാലാം ബറ്റാലിയനിലെ 30 അംഗസംഘമാണ് നിലവിൽ സന്നിധാനത്ത് എത്തിയിട്ടുള്ളത്. ഇവരെ സോപാനത്തിന് അരികിലായും നടപ്പന്തലിലുമാണ് വിന്യസിച്ചിരിക്കുന്നത്. ഓരോ സ്ഥലത്തും അഞ്ചുപേർ ഒരേ സമയം ഡ്യൂട്ടി ചെയ്യുന്നുണ്ട്. ചെന്നൈയിൽ നിന്നുള്ള 38 അംഗ സംഘം ഇന്ന് രാത്രിയോടെ എത്തും.

അത്യാഹിതങ്ങളിൽ അതിവേഗം ഇടപെട്ട് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിനും അടിയന്തരഘട്ട വൈദ്യസഹായം നൽകുന്നതിനും പ്രത്യേകം പരിശീലനം നേടിയവരാണ് എൻഡിആർഎഫ് അംഗങ്ങൾ. തീർഥാടകർക്ക് സിപിആർ ഉൾപ്പെടെയുള്ള പ്രഥമശുശ്രൂഷ നൽകാൻ ഇവർ സജ്ജരാണ്. പ്രഥമശുശ്രൂഷാ കിറ്റും സ്ട്രെച്ചർ ഉൾപ്പെടെയുള്ള സംവിധാനങ്ങളും സംഘം ശബരിമലയിൽ എത്തിച്ചിട്ടുണ്ട്.

ReadAlso:

സംസ്ഥാനത്തെ ഡയറ്റ് ജീവനക്കാര്‍ക്ക് 3 മാസമായി ശമ്പളമില്ല: കേന്ദ്ര ഫണ്ട് ലഭിച്ചില്ലെന്ന് വിശദീകരണം; മുന്നൂറോളം ജീവനക്കാര്‍ പ്രതിന്ധിയില്‍ | no salary for District Institute of Education and Training employees

പരീക്ഷാ ക്രമക്കേടില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തോട് സഹകരിക്കുമെന്ന് പിഎസ്‌സി; രേഖകള്‍ കൈമാറും | PSC states it will cooperate with the government-announced inquiry

ആലപ്പുഴയിലെ കടല്‍ കൊലക്കേസ്: എന്റിക ലെക്‌സിയുടെ രേഖകള്‍ വിട്ടുനല്‍കാന്‍ സുപ്രിംകോടതി ഉത്തരവ്

സംസ്ഥാനത്ത് ഇന്ന് ഭാഗികമായി വൈദ്യുതി നിയന്ത്രണം ഉണ്ടാകും; കെഎസ്ഇബി | There will be partial power restrictions in the state today, KSEB

വൈദ്യുതി നിയന്ത്രണം ഇന്ന് വേണ്ടിവന്നേക്കും : കെ എസ് ഇ ബി

Tags: ശബരിമലസ്പോട്ട് ബുക്കിങ്Kerala shabarimalaMANDALAKALAMOVER CROWDഎൻഡിആർഎഫ്SHABARIMALA SPOT BOOKING LIMITതീർഥാടകനാഷനൽ ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സ്ANWESHANAM NEWSNATIONAL DISASTER RESPONSE FORCENDRF

Latest News

താരലേലത്തിൽ കരുത്ത് തെളിയിച്ച് നിലവിലെ ചാമ്പ്യന്മാർ

വൃദ്ധയുടെ മൂക്കുത്തി മോഷ്ടിക്കാന്‍ ക്രൂര കൊലപാതകം

ഇറാനെതിരേ ശക്തമായ മിസൈല്‍ ആക്രമണം നടത്തി അമേരിക്ക

ഐസ്‌ക്രീം ചോദിച്ചിട്ട് കൊടുത്തില്ല: കൊല്ലത്ത് കല്യാണവീട്ടില്‍ കൂട്ടയടി

‘നവകേരള യാത്ര’ രക്ഷാ പ്രവര്‍ത്തനം: എ.ഡി.ജി.പി അജിത് കുമാര്‍ അകത്തോ പുറത്തോ ?; എസ്.ഐ.ടി. റിപ്പോര്‍ട്ട് സമര്‍പ്പിക്കും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies