ഫഹദ്ഫാസിൽ നായകനായ ആവേശം എന്ന ചിത്രത്തിലെ പാട്ടാണ് ‘ഇല്ലുമിനാറ്റി’. ഭാഷാഭേദമന്യേ പ്രേക്ഷകർ കൊണ്ടാടിയ പാട്ട് കൂടിയായിരുന്നു ‘ഇല്ലുമിനാറ്റി’. സോഷ്യൽ മീഡിയയിലെല്ലാം ഈ പാട്ട് ട്രെൻഡ് ആയിരുന്നു. ഇപ്പോഴിതാ സംഗീതപരിപാടിയില്‍ ‘ഇല്ലുമിനാറ്റി’ പാടിയ ഗായികയും നടിയുമായ ആന്‍ഡ്രിയ ജെറേമിയക്ക് സാമൂഹികമാധ്യമങ്ങളില്‍ പൊങ്കാല.
View this post on Instagram
ചെന്നൈ നന്ദമ്പാക്കം ട്രേഡ് സെന്ററില്‍ വ്യാഴാഴ്ച നടന്ന പരിപാടിയില്‍ താരം പാടിയ പാട്ടാണ് സാമൂഹികമാധ്യമങ്ങളില്‍ ട്രോളുകള്‍ക്ക് ‘ഇര’യാവുന്നത്. യഥാര്‍ഥ ‘ഇല്ലുമിനാറ്റി’ ഇംപ്രവൈസ് ചെയ്ത് പാടിയതാണ് ആരാധകരെ ചൊടിപ്പിച്ചത്. തമിഴ്‌നാട്ടിലെ വാഹന ഡീലര്‍മാരായ ലെന്‍സണ്‍ ടൊയോട്ട ആയിരുന്നു പരിപാടിയുടെ സംഘാടകര്‍. ഡ്രം താവോ എന്ന സംഗീത ഗ്രൂപ്പിന്റെ പ്രകടനവും ഇവിടെ അരങ്ങേറിയിരുന്നു. ആന്‍ഡ്രിയയുടെ പ്രകടനത്തിനിടെയാണ് ‘ഇല്ലുമിനാറ്റി’ പാടിയത്. പാട്ടിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി.
വീഡിയോയുടെ കമന്റുബോക്‌സുകളിലാണ് ആന്‍ഡ്രിയക്കെതിരേ ട്രോളുകള്‍ നിറയുന്നത്. ‘ഇല്ലുമിനാറ്റി ചത്തു, ആന്‍ഡ്രിയ കൊന്നു’, എന്നാണ് കമന്റുകളിലൊന്ന്. ‘എന്തുവാടേ ഇതൊക്കെ’, ‘ഇതുകൊണ്ടാണ് പറ്റാത്ത പണിക്ക് പോകരുതെന്ന് മുതിര്‍ന്നവര്‍ നമ്മളോട് പറയുന്നത്’ എന്നിങ്ങനെ പോകുന്നു കമന്റുകള്‍.
2024-ല്‍ പുറത്തിറങ്ങിയ ഫഹദ് ഫാസില്‍ ചിത്രം ‘ആവേശ’ത്തിലെ പാട്ടാണ് ‘ഇല്ലുമിനാറ്റി’. ജീത്തു മാധവന്‍ സംവിധാനംചെയ്ത ചിത്രത്തിന് പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത് സുഷിന്‍ ശ്യാം ആണ്. വിനായക് ശശികുമാറിന്റേതാണ് വരികള്‍. ഡബ്‌സീയാണ് പാട്ട് പാടിയിരിക്കുന്നത്. ഭാഷയുടെ അതിരുകള്‍ മറികടന്ന് അടുത്ത കാലത്ത് ശ്രദ്ധനേടിയ പാട്ടുകളിലൊന്നാണ് ‘ഇല്ലുമിനാറ്റി’.
















