കക്കട്ടിൽ: അമ്പലക്കുളങ്ങര ശ്രീ പാർവതി പരമേശ്വര ക്ഷേത്രത്തിൽ നടക്കുന്ന 41 ദിവസത്തെ ‘ലക്ഷം ദീപ സമർപ്പണം’ ആത്മീയ ഭക്തിവാതായനത്തിൽ തുടരുന്നു. ഭക്തിപ്രവാഹമായി തുടങ്ങിയ ഈ മഹാദീപാരാധന ഇന്ന് 8-ാം ദിവസം വിജയകരമായി പിന്നിട്ടു. ഉദ്ഘാടനം മേൽശാന്തി ദിലീപൻ തന്ത്രി നിർവഹിച്ചു. ദിവസേന നൂറുകണക്കിന് ഭക്തജനങ്ങൾ ദർശനത്തിനും സമർപ്പണത്തിനും എത്തിച്ചേരുന്നുണ്ട്.
ക്ഷേത്രം ഭാരവാഹികളായ കുനിയിൽ അനന്തൻ, മധുസൂധനൻ വളയം, വാസു കരിമ്പാച്ചരി, ടി.എം.കുമാരൻ, ശ്രീജിത്ത് എലിയാറ, കെ.പി. കമല, ടി.സുരേന്ദ്രൻ, പി.പ്രഭ, ശശികല ആലോള്ളതിൽ, വി.എം.അജിത, എൻ.പി.ശശി, എം.സി.പവിത്രൻ, കുറ്റിയിൽ രാമചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് ലക്ഷംദീപ സമർപണം നടക്കുന്നത്.
















