കൊൽക്കത്തയിൽ വെള്ളമാണെന്ന് കരുതി ആസിഡ് ഒഴിച്ച് പാചകംചെയ്ത ഭക്ഷണം കഴിച്ചതിനെ തുടര്‍ന്ന് ആറ് പേര്‍ ഗുരുതരാവസ്ഥയിൽ. പശ്ചിമബംഗാളിലെവെസ്റ്റ് മിഡ്‌നാപൂര്‍ ജില്ലയിലെ ഘടാലില്‍ നിന്നുള്ള ഒരു കുടുംബത്തിലുള്ളവരാണ് ആസിഡ് ചേര്‍ത്ത ഉച്ചഭക്ഷണം കഴിച്ചത്.
നവംബര്‍ 23 ന് ഘടാലിലെ മനോഹര്‍പൂര്‍ ഗ്രാമപഞ്ചായത്തിന് കീഴിലുള്ള രത്‌നേശ്വര്‍ബതിയിൽ സന്തുവിന്‍റെ കുടുംബത്തിൽ ആണ് ഈ സംഭവം നടന്നത്. സന്തു ഒരു വെള്ളി ആഭരണപണിക്കാരനാണ്. ജോലിയുടെ ആവിശ്യങ്ങൾക്കായി ആസിഡ് വീട്ടിൽ സൂക്ഷിക്കാറുണ്ടായിരുന്നു. സംഭവ ദിവസം വീട്ടമ്മ ഭക്ഷണം പാകം ചെയ്യുകയായിരുന്നു. ആസിഡ് ഒഴിച്ച് വെച്ച കാനും വെള്ളം ഒഴിച്ച് വെച്ച കാനും ഒരു പോലെ ആയതിനാൽ വെള്ളം ആണെന്ന് കരുതി പാചകത്തിൽ വെള്ളത്തിന് പകരം ആസിഡ് ചേർക്കുകയായിരുന്നു.
ഭക്ഷണം കഴിച്ച ഉടനെ വീട്ടിലെ എല്ലാവർക്കും ശരീരം തളരുന്നപോലെ തോന്നുകയും അവശനിലയിലാകുകയും ചെയ്തു. ഉടൻ തന്നെ കടുത്ത വയറുവേദനയും ചര്‍ദ്ദിയും അനുഭവപ്പെടാനും തുടങി. പെട്ടന്ന് തന്നെ ഇവർ അടുത്തുള്ള ഘടാലിലെ സബ് ഡിവിഷണല്‍ ആശുപത്രിയിലേക്ക് പോയെങ്കിലും ആരോഗ്യം വഷളായതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി കൊല്‍ക്കത്തയിലെ എസ്.എസ്.കെ.എം ആശുപത്രിയിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഇപ്പോഴും ഇവരുടെ നില ഗുരുതരമായി തുടരുകയാണ്.
കുടുംബത്തിലെ ഒരു കുഞ്ഞിന്‍റെ നിലയാണ് അതീവ ഗുരുതരമായി തുടരുന്നത്. എന്തായാലും ആസിഡ് കഴിച്ചവരുടെ ആരോഗ്യ നിലയെക്കുറിച്ച് ഇതുവരെ കൂടുതൽ വിവരങ്ങൾ ഒന്നും അധികൃതരോ ആശുപത്രിയോ നൽകിയിട്ടില്ല
















