ഇഷ്ടരുചി എല്ലാദിവസവും പുറത്തുനിന്നു കഴിച്ചാൽ പോക്കറ്റ് കാലിയാകുന്നതറിയില്ല. മസാല പുരട്ടിയ ചിക്കൻ കഷണങ്ങൾ അവ്നിൽ ഗ്രിൽ ചെയ്തെടുക്കാം. കനലിനു മീതെ ലോഹക്കൂട്ടിൽ വച്ചു ചുട്ടെടുക്കുന്ന ഇറച്ചിയുടെ രുചിയെ കടത്തിവെട്ടുന്നതാണീ ബാർബിക്യു രുചി.
ചേരുവകൾ
ചിക്കൻ- 1 കഷണങ്ങളാക്കിയത്
ബാർബിക്യൂ സോസ്- 1 കപ്പ്
തയാറാക്കുന്ന വിധം:
ചിക്കൻ കഷണങ്ങളിലേക്കു ബാർബിക്യൂ സോസ് ഒഴിച്ച് നന്നായി യോജിപ്പിക്കണം. ഇത് 4 മണിക്കൂറെങ്കിലും മസാല പിടിക്കാൻ വയ്ക്കണം. അവ്ൻ 180 ഡിഗ്രിയിൽ പ്രീഹീറ്റ് ചെയ്തിടാം. തയാറാക്കിയ ചിക്കൻ കഷണങ്ങൾ വയർ റാക്കിൽ അവ്നിലേക്കു വെയ്ക്കുക. ഗ്രിൽ മോഡ് ഓൺ ചെയ്ത് 10 മിനിറ്റ് ഗ്രിൽ ചെയ്തെടുക്കുക. പിന്നെ പുറത്തെടുത്ത് ഇരുവശങ്ങളിലും സോസ് നന്നായി പുരട്ടുക. വീണ്ടും 10 മിനിറ്റ് ഗ്രിൽ ചെയ്യുക. ഇങ്ങനെ മൊത്തം 40 മിനിറ്റ് ഗ്രിൽ ചെയ്യണം. ഓരോ 10 മിനിറ്റ് ഇടവേളയിലും പുറത്തെടുത്ത് നന്നായി സോസ് പുരട്ടി വേവിച്ചെടുത്താൽ രുചികരമായ BBQ ചിക്കൻ റെഡി
















