പശ്ചിമ ബംഗാളിലെ സോനാർപുരിൽ എഐ ഉപയോഗിച്ച് നിർമ്മിച്ച നഗ്നചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് മനംനൊന്ത് പത്താം ക്ലാസ് വിദ്യാർത്ഥിനി തൂങ്ങിമരിച്ചു. ഇതാണ് മരണകാരണമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മാതൃസഹോദരൻ്റെ വീട്ടിൽ താമസിച്ചിരുന്ന പെൺകുട്ടിയെ അയൽവാസിയായ ഒരു വിവാഹിതൻ ശല്യം ചെയ്തിരുന്നു. പെൺകുട്ടിയുടെ ചിത്രങ്ങൾ ശേഖരിക്കുകയും എഐ ഉപയോഗിച്ച് നഗ്നചിത്രങ്ങൾ സൃഷ്ടിക്കുകയും അത് ഓൺലൈനിൽ പ്രചരിപ്പിക്കുകയും ഇയാൾ ചെയ്‌തതായാണു വിവരം. ഇത് കാണിച്ച് കുടുംബാംഗങ്ങൾ പൊലീസിൽ പരാതി നൽകിയിരുന്നു. മാനസിക വിഷമം മൂലം പെൺകുട്ടി ജീവനൊടുക്കിയതാകാമെന്നാണു പൊലീസ് നിഗമനം.
















