മുല്ലപെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ അപകടം ഒഴിവാക്കാനായി ഡാമിൽ നിന്നും കൂടുതൽ ജലം കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാടിന് കത്തയച്ചതായി മന്ത്രി റോഷി അഗസ്റ്റിന്‍. ഈ പശ്ചാത്തലത്തിൽ വെള്ളിയാഴ്ച മുതല്‍ തമിഴ്‌നാട് ടണല്‍ വഴി കൂടുതല്‍ ജലം കൊണ്ടുപോയി തുടങ്ങിയതായും മന്ത്രി അറിയിച്ചു.
മുല്ലപ്പെരിയാറിലെ ജലനിരപ്പ് മഴയെ തുടർന്ന് വ്യാഴാഴ്ച വൈകിട്ട് 140.20 അടിയായി ജലനിരപ്പ് ഉയർന്നിരുന്നു. പരമാവധി ഡാമിൽ 142 അടിയനെ റൂൾ കര്‍വ് എങ്കിലും ജലനിരപ്പ് ഉയർന്ന അപകടം ഒഴിവാക്കാനായും ജനനിരപ്പ് 140 അടിയിൽ നിലനിർത്താനുമാണ് കൂടുതൽ ജലം കൊണ്ടുപോകാനായി ആവശ്യപ്പെട്ടത്.
തമിഴ് നാട് സംസ്ഥാനത്തിന്റെ ആവശ്യം അംഗീകരിച്ചു ജലം കൂടുതൽ കൊണ്ടുപോകാനുള്ള നടപടി സ്വീകരിക്കുകയായിരുന്നു. ജലം കൊണ്ടുപോകാൻ തുടങ്ങിയതിനാൽ ജലനിരപ്പ് 140 അടിയിലേക്ക് താഴുന്ന സ്ഥിതിയാണുള്ളത്.
















