തെന്നിന്ത്യൻ താരം സാമന്ത റൂത്ത് പ്രഭുവും സംവിധായകന്‍ രാജ് നിദിമൊരുവും വിവാഹിതയായെന്ന് റിപ്പോര്‍ട്ടുകള്‍. ഹിന്ദുസ്ഥാന്‍ ടൈംസ് ആണ് വിവരം പുറത്തുവിട്ടത്. തിങ്കളാഴ്ച രാവിലെ കൊയമ്പത്തൂരിലെ ഇഷ യോഗ സെന്ററിലെ ലിംഗ് ഭൈരവി ക്ഷേത്രത്തില്‍ വെച്ച് രഹസ്യമായിട്ടായിരുന്നു ഇവരുടെ വിവാഹമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
CONFIRMED:#Samantha and #RajNidimoru have officially tied the knot in a private ceremony held today at the Isha Foundation.
The couple is expected to confirm the news on their social platforms shortly. pic.twitter.com/nA0PrujVnU
— Gulte (@GulteOfficial) December 1, 2025
വിവാഹത്തിന് വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമായിരുന്നു ക്ഷണിക്കപ്പെട്ടത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം 30 പേര്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. സാമന്ത ചുവന്ന സാരിയാണ് ധരിച്ചിരുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു. ഞായറാഴ്ച വൈകുന്നേരം മുതല്‍ക്കു തന്നെ സാമന്തയും രാജും വിവാഹം കഴിക്കാന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
ഇതിനിടെ രാജിന്റെ മുന്‍ ഭാര്യ ശ്യാമലി ഡേ പങ്കുവച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറിയും ചര്‍ച്ചയായി. ശ്യാമലിയും രാജും 2022 ലാണ് വിവാഹ മോചിതരായത്. രാജും സമാന്തയും പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ കുറച്ചുനാളുകളായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.
സാമന്തയെ പാന്‍ ഇന്ത്യന്‍ താരമാക്കിയ ഫാമിലി മാന്‍ സീരിസിന്റെ സംവിധായകരില്‍ ഒരാളാണ് രാജ്. സാമന്തയും രാജും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നത് 2024ലാണ്. വാര്‍ത്തകള്‍ക്കിടെ സാമന്ത രാജിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചതും ചര്‍ച്ചയായി. പിന്നീട് പലപ്പോഴായി സാമന്ത രാജിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.
സാമന്ത നേരത്തെ നടന്‍ നാഗ ചൈതന്യയെ വിവാഹം കഴിച്ചിരുന്നു. നാല് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് ഇരുവരും പിരിയുന്നത്. നാഗ ചൈതന്യ പിന്നീട് നടി ശോഭിത ധൂലിപാലയെ വിവാഹം കഴിച്ചിരുന്നു.
















