ചിക്കന്‍ കറി, ചിക്കന്‍ റോസ്റ്റ്, ഫ്രൈ, ലോലിപോപ്പ്, പെപ്പര്‍ ചിക്കന്‍, ഗാര്‍ലിക് ചിക്കന്‍ ഇങ്ങനെ നിരവധിയാണ് ചിക്കന്‍ കൊണ്ടുള്ള വിഭവങ്ങള്‍. എന്നാല്‍ ഇതെല്ലാം കഴിച്ച് മടുത്തവര്‍ക്ക് ഇതാ കിടിലന്‍ റെസിപ്പി. യാങ്‌നിയോം ചിക്കന്‍. പേര് കേട്ട് ഷോക്കാകേണ്ട. ആളൊരു കൊറിയനാണ് .
ആവശ്യമുള്ള ചേരുവകള്‍:
ചിക്കന്‍ (എല്ലില്ലാത്തത്)
കുരുമുളക് പൊടി
വെളുത്തുള്ളി ചതച്ചത്
ഇഞ്ചി ചതച്ചത്
ഉപ്പ്
കോണ്‍ഫ്ലോര്‍
എണ്ണ
കൊറിയന്‍ ചില്ലി പേസ്റ്റ്
സോയ സോസ്
വിനാഗിരി
കടുക് പേസ്റ്റ്
ബ്രൗണ്‍ ഷുഗര്‍
തേന്‍
കടുക് എണ്ണ
വറ്റല്‍ മുളക്
വെള്ളം
തയ്യാറാക്കേണ്ട വിധം:
ആദ്യം എല്ലില്ലാത്ത ചിക്കന്‍ കഴുകി വൃത്തിയാക്കുക. ശേഷം അതിലെ വെള്ളം നന്നായി ചോര്‍ന്ന് പോയതിന് ശേഷം അതിലേക്ക് ആവശ്യത്തിന് ഉപ്പ്, കുരുമുളക് പൊടി, വെളുത്തുള്ളി, ഇഞ്ചി എന്നിവ ചതച്ചത് ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ശേഷം അതിലേക്ക് അല്‍പം കോണ്‍ഫ്ലോര്‍ ചേര്‍ത്ത് ചിക്കന്‍ കഷണങ്ങളെ പൊതിയും വിധം പുരട്ടിയെടുക്കുക. ഇത് ഒരു 15 മിനിറ്റ് മാറ്റി വയ്‌ക്കുക. അതിന് ശേഷം അടുപ്പില്‍ ഒരു പാന്‍ വച്ച് ചൂടാകുമ്പോള്‍ എണ്ണയൊഴിക്കുക. ഇത് ചൂടായാല്‍ ചിക്കന്‍ കഷണങ്ങള്‍ ഇട്ട് അല്‍പം നേരം വേവിച്ച് കോരി മാറ്റുക. കോരി വച്ച ഇത് അല്‍പം നേരം കൂടി കഴിഞ്ഞ് അതേ എണ്ണയിലിട്ട് ഒന്നൂകൂടി വറുത്തെടുക്കാം. വേവായ ചിക്കനിലേക്ക് ഇനിയൊരു മസാല തയ്യാറാക്കണം. അതിനായി ഒരു പാത്രത്തിലേക്ക് അല്‍പം കൊറിയന്‍ ചില്ലി പേസ്റ്റ് ചേര്‍ക്കുക. സോയ സോസ്, വിനാഗിരി, കടുക് പേസ്റ്റ് (മിക്‌സിയില്‍ അടിച്ചെടുത്തത്), ബ്രൗണ്‍ ഷുഗര്‍, തേന്‍, അല്‍പം വെള്ളം എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക.
ശേഷം ഒരു പാന്‍ അടുപ്പില്‍ വച്ച് അതിലേക്ക് അല്‍പം കടുക് എണ്ണ ഒഴിക്കുക. ഇത് ചൂടാകുമ്പോള്‍ അതിലേക്ക് അല്‍പം വറ്റല്‍ മുളക് ചെറുതായി മുറിച്ചത് ചേര്‍ക്കാം. നന്നായൊന്ന് ഇളക്കിയതിന് ശേഷം അതിലേക്ക് തയ്യാറാക്കി വച്ചിട്ടുള്ള കൊറിയന്‍ ചില്ലി പേസ്റ്റ് മസാല മിക്‌സ് ചേര്‍ക്കുക. അതൊന്ന് ചൂടായി വരുമ്പോള്‍ അതിലേക്ക് വറുത്ത് മാറ്റി വച്ചിട്ടുള്ള ചിക്കന്‍ ചേര്‍ക്കുക. ഹൈ ഫ്ലൈയിമില്‍ വേണം ഇത് വേവിച്ചെടുക്കാന്‍. നന്നായി ഇളക്കി ചിക്കനിലേക്ക് മസാല പിടിക്കണം. അപ്പോഴേക്കും ഈ മസാലയും നന്നായി വേവും. മൂന്നോ, നാലോ മിനിറ്റ് കൊണ്ട് തന്നെ യാങ്‌നിയോം ചിക്കന്‍ റെഡി. ശേഷം ഇതിന് മുകളില്‍ അല്‍പം വെളുത്ത എള്ള് വിതറാം (അലങ്കരിക്കാന്‍). ഇതോടെ രുചികരമായ യാങ്‌നിയോം ചിക്കന്‍ റെഡി.
















