സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് രാവിലെ 7 മണിയോടെ ആരംഭിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴ് ജില്ലകളാണ് ഇന്ന് പോളിങ് ബൂത്തിലെത്തുന്നത്.
പല പോളിംഗ് ബൂത്തുകൾക്ക് മുന്നിലും വളരെ നേരത്തേ തന്നെ ജനങ്ങൾ വോട്ടിടാനെത്തി. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും കുടുംബവും രാവിലെ തന്നെ വോട്ട് ചെയ്യാൻ പോളിംഗ് ബൂത്തിലെത്തിയിട്ടുണ്ട്.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വോട്ട് രേഖപ്പെടുത്താൻ എത്തി. കേസരി വാർഡിലെ ഒന്നാം പോളിങ് സ്റ്റേഷനിലേക്കാണ് പ്രതിപക്ഷ നേതാവ് എത്തിയത്.
തിരുവനന്തപുരം, കൊല്ലം, കൊച്ചി കോർപറേഷനുകൾ ഉൾപ്പെടെ 595 തദ്ദേശസ്ഥാപനങ്ങളിൽ 11,168 വാർഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 15,432 പോളിംഗ് സ്റ്റേഷനുകളാണ് ഒന്നാംഘട്ടത്തിലുള്ളത്.
















