അമ്മയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും ഒരുപോലെ ലൈംഗിക ബന്ധത്തിനു വഴക്കിയെടുത്ത ക്ഷേത്ര പൂജാരിയുടെ തന്ത്രപരമായ നീക്കമാണ് കരുനാഗപ്പള്ളിയില്‍ കുലശേഖരത്തുള്ള പെണ്‍കുട്ടിയുടെ ആത്മഹത്യയിലേക്കു വഴിതെളിച്ചത്. ജീവിതം തുടങ്ങും മുമ്പേ മരണത്തെ സ്വയം വരിക്കേണ്ടി വന്ന പ്രിയയുടെ കഥയാണിത്. 2017ലാണ് സംഭവം നടക്കുന്നത്. അന്ന് ഒരു പുലര്‍ച്ചയില്‍ കുലശേഖരത്തെ ജനങ്ങള്‍ കേട്ടത്, പ്രിയ വീടിനുള്ളില്‍ തൂങ്ങി മരിച്ചു എന്നാണ്. കേട്ടവര്‍ ആരും അതു വിശ്വസിച്ചില്ല. കാരണം, 12 വയസ്സുകാരിക്ക് അങ്ങനെ ചെയ്യാനാകുമോ. ജീവിതത്തെ കുറിച്ചുപോലും ചിന്തിച്ചു തുടങ്ങാന്‍ പ്രായമാകാത്ത കുട്ടി എങ്ങനെയാണ് മരണത്തെ കുറിച്ച് ചിന്തിച്ചതെന്നാണ്. അതും ആത്മഹത്യയെ കുറിച്ച്.
എന്നാല്‍, സത്യം മറ്റൊന്നായിരുന്നു. പ്രിയയുടെ വീടിനു മുമ്പിലെ മാവില്‍ ഇട്ടിരുന്ന ഒരു ഊഞ്ഞാലില്‍ എന്നും ആടിക്കളിക്കുന്ന കുട്ടിയെ റോഡിലൂടെ പോകുന്ന നാട്ടുകാര്‍ കാണുമായിരുന്നു. ആ മാവില്‍ നിറയെ മാങ്ങയുണ്ട്. ആ വീടും പറമ്പും ഇപ്പോള്‍ ശോകമൂകമാണ്. മുറ്റത്തെ മാവില്‍ നിറയെ മാങ്ങകള്‍ വിളഞ്ഞ് കിടപ്പുണ്ട്. ഓടിച്ചെന്ന് മാമ്പഴങ്ങള്‍ പെറുക്കിയിരുന്ന പ്രിയ എന്ന ആ പെണ്‍കുട്ടി ഇന്ന് ഇല്ല. നിറഞ്ഞ ചിരിയും കുസൃതികളുമായി നാട്ടുകാരുടെ പ്രിയങ്കരിയായിരുന്ന അവള്‍, ഇപ്പോള്‍ മാവിന്‍ ചുവട്ടിനടുത്തുള്ള മണ്ണില്‍ ശാന്തമായി ഉറങ്ങുന്നു. മാമ്പഴങ്ങള്‍ ഓരോന്നായി അവളുടെ മുകളിലേക്ക് കൊഴിഞ്ഞു വീഴുമ്പോള്‍, പ്രകൃതി പോലും ആ വേര്‍പാടില്‍ പങ്കുചേരുന്നതായി തോന്നിപ്പോകും.
പ്രിയയുടെ ആത്മഹത്യാ വാര്‍ത്ത ആ ഗ്രാമത്തെ അക്ഷരാര്‍ത്ഥത്തിലാണ് ഞെട്ടിച്ചുകളഞ്ഞത്. വീടിനുള്ളില്‍ ഷാള്‍ കഴുത്തിലിട്ട് അവള്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു. കുട്ടിയെ ആദ്യംകണ്ട ഒരു അയല്‍വാസി പറയുന്നതനുസരിച്ച്, അവള്‍ ജനലിന്റെ താഴെ താടിമുട്ടി മുട്ടുകാലില്‍ ഇരിക്കുന്ന നിലയിലാണ് കണ്ടത്. ഇങ്ങനെ എങ്ങനെയാണ് ഒരു കുട്ടിക്ക് ആതത്മഹത്യ ചെയ്യാനാകുന്നത്. സംശയങ്ങള്‍ അവിടം മുതല്‍ ആരംഭിക്കുകയായിരുന്നു. തുടക്കത്തില്‍ ഞെട്ടലുണ്ടായെങ്കിലും, ആ അമ്മയുടെ ദുഃഖപ്രകടനം അത്ര തീവ്രമായി തോന്നിയിരുന്നില്ല എന്ന് കേസന്വേഷിച്ച എ.എസ്.പി. നിരീക്ഷിച്ചു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെ കാര്‌യങ്ങളുടെ കിടപ്പ് മാറുകയായിരുന്നു.
പോലീസ് അന്വേഷണ റിപ്പോര്‍ട്ട് ആരെയും ഞെട്ടിക്കുന്നതായിരുന്നു. 12 വയസ്സുകാരിയായ കുട്ടി അതിക്രൂരമായ ലൈംഗികാതിക്രമത്തിനും പ്രകൃതിവിരുദ്ധ പീഡനത്തിനും മാസങ്ങളോളം ഇരയായി എന്നതായിരുന്നു റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ ദുരിതത്തില്‍ മനംനൊന്താണ് അവള്‍ ആത്മഹത്യ ചെയ്തത്. ഈ കേസിലെ പ്രതികള്‍ മറ്റാരുമല്ല. 39 വയസ്സുള്ള പ്രിയയുടെ അമ്മ ഷൈലയും, അമ്മയുടെ കാമുകനും ക്ഷേത്രത്തിലെ ശാന്തിക്കാരനുമായ 29 വയസ്സുകാരന്‍ രഞ്ജുവുമായിരുന്നു. സ്ത്രീകളെ വശീകരിക്കാന്‍ അസാമാന്യ കഴിവുള്ള ആളായിരുന്നു ശാന്തിക്കാരന്‍ രഞ്ജു. വീടിനടുത്തു തന്നെയുള്ള ക്ഷേത്രത്തിലെ ശാന്തിക്കാരനായി എത്തിയതോടെയാണ് ഷൈലയുമായി അടുക്കുന്നത്.
ഭക്തിയും ക്ഷേത്രം ദര്‍ശനവും, പ്രാര്‍ത്തയുമൊക്കെ മുടക്കാത്ത, ഭക്തയായിരുന്നു ഷൈല. ആത്മീയ കാര്യങ്ങളിലും ജ്യോതിഷത്തിലും, പ്രശ്‌നം പറച്ചിലിലും, പൂജയിലുമൊക്കെ അങ്ങേയറ്റം ആകൃഷ്ടയായിരുന്ന ഷൈലയുമായി രഞ്ജു സൗഹൃദത്തിലായി. ഭൂതവും ഭാവിയും പറഞ്ഞ് ഷൈലയെ കൈയ്യിലെടുത്തു. വര്‍ത്തമാനം എന്തായിരിക്കണമൈന്ന് ഇരുവരും ഇടയ്ക്കിടയ്ക്ക് ചിര്‍ച്ചകള്‍ നടത്തി. ക്ഷേത്രത്തിലെ കണ്ടുമുട്ടല്‍ പുറത്തേക്കു നീണ്ടു. പതിയെ, രഞ്ജു അവളുടെ മൊബൈല്‍ നമ്പറും സ്വന്തമാക്കി. പരസ്പരം വിളിയായി. ചാറ്റിംഗും ഫോട്ടോ സെന്റു ചെയ്യലുമൊക്കെ സ്ഥിരമാക്കി. ഷൈലയുടെ ഭര്‍ത്താവ് പട്ടാളത്തിലാണ്. അപൂര്‍വമായി മാത്രം ലീവിന് വരികയുള്ളൂ.
ഇത് രഞ്ജുവിന് ഷൈലയിലേക്കുള്ള വഴിയും വാതിലും തുറന്നു കൊടുത്തു. ഈ അവസരം നല്ലതുപോലെ മുതലാക്കുക എന്നതു മാത്രമായിരുന്നു രഞ്ജുവിന്റെ ഉദ്ദേശം. ഷൈല അയല്‍വാസികളുമായി അകലം പാലിച്ചത് രഹസ്യങ്ങള്‍ പുറത്താകാതിരിക്കാനുള്ള തന്ത്രമായിരുന്നു. രഞ്ജു പൂജയും കര്‍മ്മങ്ങളുമായി വീട്ടിലെ നിത്യസന്ദര്‍ശകനായി മാറി. ഷൈലയുമായി ലൈംഗിക ബന്ധത്തിന്റെ വിവിധ തലങ്ങളിലേക്ക് രഞ്ജു കടന്നു. ആദ്യം ഷൈലയെയും പിന്നീട് മകളായ പ്രിയയെയും ലൈംഗികമായി പീഡിപ്പിച്ചു. പ്രിയയെ പീഡിപ്പിച്ചത് അമ്മയുടെ പൂര്‍ണ്ണ അറിവോടുകൂടിയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പ്രിയ, രഞ്ജുവിന്റെ ദുരുദ്ദേശപരമായ സ്പര്‍ശം ആദ്യം കാര്യമാക്കിയിരുന്നില്ല.
കാരണം, അവള്‍ക്ക് അയാള്‍ ഒരു ‘അങ്കിള്‍’ ആയിരുന്നു. എന്നാല്‍, അമ്മയും കാമുകനും തമ്മിലുള്ള ലൈംഗിക ചേഷ്ടകള്‍ അവള്‍ കാണാന്‍ ഇടവരികയും, പിന്നീട് അവളും നിരന്തരമായ പീഡനങ്ങള്‍ക്ക് ഇരയാകുകയും ചെയ്തു. ശരിയും തെറ്റും തിരിച്ചറിയാന്‍ കഴിയാത്ത പ്രായത്തില്‍, അച്ഛന്‍ അടുത്തില്ലാത്ത സാഹചര്യത്തില്‍, അമ്മയുടെ ഒത്താശയോടെ കാമുകന്‍ നടത്തിയ പീഡനങ്ങളില്‍ ആ കുഞ്ഞ് ഭയന്നുപോയി. അച്ഛനോടോ, അടുത്ത വീട്ടുകാരോടോ ഇക്കാര്യം പറയാമെന്നു കരുതിയതാണ്. എന്നാല്‍, ആ വീട്ടില്‍ താന്‍ ഒറ്റപ്പെട്ടാണ് കഴിയുന്നതെന്നും, അമ്മയും, അങ്കിളും ഒറ്റക്കെട്ടാണെന്നും പ്രിയ ഭയന്നു. മാത്രമല്ല, ഇക്കാര്യങ്ങള്‍ ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്ന് രഞ്ജു ഭീഷണിപ്പെടുത്തിയിരുന്നു.
സ്വന്തം അമ്മയോട് പറഞ്ഞിട്ടും കാര്യമില്ലെന്ന് അവള്‍ക്ക് മനസ്സിലായി. പ്രിയ ആകെ മാനസിക സംഘര്‍ഷത്തിലായി. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ മാനസികാവസ്ഥയില്‍ നിന്നും പ്രിയ മരണത്തിന്റെ ചിന്തയിലേക്കു പോയി. ഒടുവില്‍, മുന്നില്‍ മറ്റ് വഴിയില്ലാതെ വന്നപ്പോള്‍, കണ്ടിരുന്ന സിനിമയിലെ രംഗം ഓര്‍മ്മയില്‍ വന്ന് ആ രാത്രി അവള്‍ സ്വയം മരണം തിരഞ്ഞെടുത്തു. തുടര്‍ന്ന്, അമ്മ ഷൈലയെയും കാമുകന്‍ രഞ്ജുവിനെയും പോലീസ് അറസ്റ്റ് ചെയ്തു.
CONTENT HIGH LIGHTS; Temple priest’s puja to satisfy Shaila’s sexual desires: With mother’s consent, daughter was also subjected to unnatural torture; daughter finally sought refuge in suicide
















