ഇന്ന് ചേരാനിരുന്ന തീവ്ര വോട്ടർ പട്ടിക അവലോകന യോഗം മാറ്റി വെച്ചു. തദ്ദേശ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം കണക്കിലെടുത്താണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഈ തീരുമാനമെടുത്തത്.
രാഷ്ട്രീയ പാർട്ടികളുടെ എതിർപ്പും ഈ തീരുമാനം എടുക്കുന്നതിൽ പരിഗണിച്ചതായി അധികൃതർ അറിയിച്ചു. യോഗം മറ്റന്നാൾ രാവിലെ 11 മണിക്ക് തിരുവനന്തപുരത്ത് വെച്ച് നടക്കും.
അതേസമയം എസ്ഐആർ പുരോഗതി വിലയിരുത്താനുള്ള രാഷ്ട്രീയ പാർട്ടികളുടെ യോഗം പുന:പരിശോധിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവശ്യപ്പെട്ടിരുന്നു.
















