ഓപ്പറേഷൻ സിന്ദൂറിനെ പറ്റി മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാൻ നടത്തിയ പ്രസ്താവന വിവാദത്തിൽ. ഓപ്പറേഷൻ സിന്ദൂറിന്റെ ആദ്യ ദിവസം തന്നെ ഇന്ത്യക്ക് കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നതായും ഇന്ത്യൻ വ്യോമസേന പൂർണമായും സ്തംഭിച്ചുപോയതായും ആയിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
എന്നാൽ ഈ പ്രസ്താവന തിരുത്താനോ ക്ഷേമ ചോദിക്കാനോ തയാറല്ലെന്നാണ് പൃഥ്വിരാജ് ചവാൻ പറയുന്നത്. ‘‘ഇപ്പോൾ കൂടുതലൊന്നും പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ ഞാൻ ക്ഷമ പറയില്ല, ആവശ്യമില്ല. ഞാൻ തെറ്റായ ഒരു പ്രസ്താവനയും നടത്തിയിട്ടില്ല’’ – പൃഥ്വിരാജ് ചവാൻ പറഞ്ഞു.
മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി നയിക്കുന്ന മഹായുതി സഖ്യം നേടിയ വൻ വിജയത്തിനു പിന്നിൽ വോട്ടിങ് യന്ത്രങ്ങളിൽ നടത്തിയ കൃത്യമായ അട്ടിമറിയാണെന്ന ആരോപണവുമായാണ് ചവാൻ രംഗത്തെത്തിയത്. അതിനിടയിലാണ് ഓപ്പറേഷൻ സിന്ദൂറിന്റെ ആദ്യ ദിവസം ഇന്ത്യൻ സൈനിക വിമാനങ്ങളെ പാക്കിസ്ഥാൻ സൈന്യം വെടിവെച്ചിട്ടിരുന്നു എന്ന വാദം ഉയർത്തിയത്.
യുദ്ധത്തിൽ നഷ്ടങ്ങൾ സാധാരണമാണ്. പക്ഷേ സർക്കാർ ചില വസ്തുതകൾ മറച്ചുവയ്ക്കുകയാണ്. സത്യം പുറത്തുവരുന്നത് സർക്കാർ തടയുകയാണെന്നാണ് പൃഥ്വിരാജ് ചവാൻ പറഞ്ഞു. ബിജെപിയുടെ വിജയരഹസ്യം തേടിയുള്ള അന്വേഷണം തുടരുമെന്നും വോട്ടിങ് യന്ത്രങ്ങളുടെ സുതാര്യതയിൽ വലിയ സംശയങ്ങളുണ്ടെന്നും പൃഥ്വിരാജ് ചവാൻ കൂട്ടിച്ചേർത്തു. എന്നാൽ ഈ പരാമർശത്തിനെതിരെ ശതമായി പ്രതിഷേധം ഉയർത്തിയിരിക്കുകയാണ് ബിജെപി
















