സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് വന്‍ വര്‍ധനവ്. വീണ്ടും വന്‍ കുതിപ്പ് നടത്തിയ സ്വര്‍ണവില ഇന്നും സര്‍വകാല റെക്കോര്‍ഡില്‍ തന്നെയാണ്. ഇന്ന് പവന് 800 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്.
ഇന്ന് ഒരു പവന് സ്വര്‍ണത്തിന്റെ വില 99000 രൂപ കടന്നിരിക്കുകയാണ്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വില 99,200 രൂപയായി. ഗ്രാമിന് ഇന്ന് 100 രൂപയും വര്‍ധിച്ചു.
ഒരു ഗ്രാമിന് മാത്രം ഇന്ന് നല്‍കേണ്ടി വരിക 12,400 രൂപയാണ്. രാജ്യാന്തര സ്വര്‍ണവില ഔണ്‍സിന് 30 ഡോളര്‍ ഉയര്‍ന്ന് 4384 രൂപയുമായി. വെള്ളി ഗ്രാമിന് 231 രൂപയാണ് നല്‍കേണ്ടി വരിക.
















