മലയാളികളുടെ പ്രിയങ്കരി ആണ് അഭയ ഹിരണ്മയി. ഗായിക, അഭിനേത്രി എന്നീ നിലകളില്‍ പ്രശസ്തയായ താരം കൂടിയാണ് അഭയ ഹിരണ്മയി. കോട്ടയം ലുലുമാളിൽ വെച്ച് ഏതാനും ദിവസങ്ങൾക്ക് മുൻപ് അഭയ ഹിരണ്മയിയുടെ സംഗീത പരിപാടി ഉണ്ടായിരുന്നു. ഇതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായുകയും ചെയ്തു. അതിനു വന്ന മോശം കമന്റുകളെ കുറിച്ച് പറയുകയാണ് അഭയ.
രണ്ട് മൂന്ന് ദിവസം മുൻപ് ചെയ്ത ഒരു ഷോയിൽ പാട്ടിനൊപ്പം ഡാൻസ് ചെയ്തിരുന്നുവെന്ന് അഭയ ഹിരൺമയി ആമുഖമായി പറഞ്ഞു. ഈ പരിപാടിയുടെ വീഡിയോ പുറത്തുവന്നപ്പോൾ വളരെ മോശം കമന്റുകളായിരുന്നു ലഭിച്ചത്. ഒരു പച്ച ഡ്രസ്സായിരുന്നു ധരിച്ചിരുന്നത്. അന്ന് ആ സ്റ്റേജിൽ താൻ എല്ലാം മറന്ന് നൃത്തം ചെയ്യുകയായിരുന്നു. അതിന്റെ വീഡിയോക്ക് താഴെ വന്നത് അത്രയേറെ മോശപ്പെട്ട കമന്റുകളായിരുന്നുവെന്നും ഗായിക ഒരു പരിപാടിക്കിടെ പറഞ്ഞു.
“ഞാനൊരു ആർട്ടിസ്റ്റാണ്. എപ്പോഴും എന്റെ വർക്കിനെ കുറിച്ച് ഞാൻ ചിന്തിക്കും. ഇപ്പോൾ നിങ്ങളോട് സംസാരിക്കുമ്പോൾ പോലും ഞാൻ പാട്ടുകളെയും എന്റെ മ്യൂസിക്കിനെയും കുറിച്ച് ചിന്തിക്കുന്നുണ്ട്. പക്ഷെ സ്റ്റേജിൽ കയറുമ്പോൾ മാത്രമാണ് ഞാൻ എല്ലാം മറക്കുന്നത്.
എന്റെ മുൻപിലിരിക്കുന്ന ജനങ്ങൾക്ക് എന്റർടെയ്ൻ ചെയ്യുക എന്നതാണ് അവിടെ എന്റെ കടമ. അതിന് ഞാൻ സ്വയം ആ നിമിഷത്തിൽ ആസ്വദിച്ചാലേ എനിക്ക് കാണികളെയും രസിപ്പിക്കാൻ കഴിയൂ. അവിടെ വെച്ച് ഞാൻ എന്റെ രീതിയ്ക്ക് ഡാൻസ് ചെയ്തു, പാട്ട് പാടി. ഞാൻ അങ്ങനെ സ്‌റ്റേജിൽ ഡാൻസ് ചെയ്തതിനെ കുറിച്ച് വളരെ മോശം കമന്റുകളാണ് വീഡിയോകളിൽ വന്നത്. വിചിത്രമായ കമന്റുകളെന്ന് പറയാം. അത്രയും മോശമായിരുന്നു അത്.” അഭയ ഹിരൺമയി കൂട്ടിച്ചേർത്തു.
















