‘ദി രാജാസാബ് ‘ എന്ന സിനിമയിയുടെ ഓഡിയോ ലോഞ്ചിനിടെ നായിക നിധി അഗര്‍വാളിന് നേരെ ആരാധകരുടെ അതിക്രമമുണ്ടായത് കുറച്ചു ദിവസങ്ങൾക്ക് മുൻപാണ്. ഇപ്പോഴിതാ നിധി അഗര്‍വാളിന് ഉണ്ടായ സമാനമായ ദുരനുഭവം നേരിടേണ്ടി വന്നിരിക്കുകയാണ് നടിയും നിർമ്മാതാവുമായ സാമന്ത റൂത്ത് പ്രഭു. സാമന്ത റൂത്ത് പ്രഭുവിന് നേരെ ആൾക്കൂട്ട ആക്രമണം ഉണ്ടായി. സാമന്ത വേദിയിൽ നിന്ന് ഇറങ്ങി തന്റെ കാറിനടുത്തേക്ക് നടക്കുമ്പോൾ ആരാധകർ അവരെ വളഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്.
We celebrate stars on screen, but forget they’re humans off screen.
That’s the real issue.The same incident was happened for #NidhhiAgerwal too some days before. #SamanthaRuthPrabhu #Samanthapic.twitter.com/iDFZG5ozIN
— Arumugam Murugesan 🇮🇳 (@Arumugam_94) December 22, 2025
ഞായറാഴ്ച ഹൈദരാബാദിൽ ഒരു വസ്ത്രവ്യാപാരശാലയുടെ ഉദ്ഘാടനത്തിൽ സാമന്ത പങ്കെടുത്തിരുന്നു. ഇവിടെ ചടങ്ങ് കഴിഞ്ഞ സാമന്ത തിരിച്ചുപോവും വഴിയാണ് ആരാധകരിൽനിന്ന് മോശം അനുഭവമുണ്ടായത്. നടിക്കുനേരെ ആരാധകർ തിക്കിത്തിരക്കിയെത്തി. നടിയെ പിന്തുടർന്ന വൻആരാധകക്കൂട്ടത്തിൽനിന്ന് ഒരാൾ നടിക്കുമേലേക്ക് വീഴാനൊരുങ്ങി. ഇയാൾ നടിയുടെ സാരിയിൽ ചവിട്ടിവീഴുന്നതും വീഡിയോയിൽ കാണാം.
നടി സമചിത്തതയോടെ ആരാധകരുടെ സമീപനത്തെ നേരിട്ടു. സുരക്ഷാജീവനക്കാർ ഒരുക്കിയ വഴിയിൽ അവർ കാറിൽ കയറിപ്പോയി. ആരാധകരുടെ പെരുമാറ്റത്തിനെതിരേ രൂക്ഷവിമർശനമാണ് ഉയരുന്നത്.
‘രാജാസാബ്’ ഇവന്റിൽനിന്ന് ആരാധകർ പാഠം പഠിച്ചില്ലേ എന്നാണ് ചോദ്യം. സൗത്ത് ഇന്ത്യൻ ആരാധകർ എന്താണ് ഇങ്ങനെയെന്ന് ചില ഉത്തരേന്ത്യൻ സാമൂഹികമാധ്യമ അക്കൗണ്ടുകൾ ചോദിക്കുന്നുണ്ട്. നേരത്തെ, നിധി അഗർവാളിനുനേരെയുണ്ടായ സംഭവത്തിൽ പോലീസ് കേസെടുത്തിരുന്നു. ആൾക്കൂട്ടം നിയന്ത്രിക്കുന്നതിൽ വലിയ വീഴ്ചയുണ്ടായെന്ന വിമർശനത്തെത്തുടർന്നായിരുന്നു കേസ്. പരിപാടിക്ക് പോലീസ് അനുമതി വാങ്ങിയില്ലെന്നാണ് കേസ്.
















