ലഖ്‌നൗവിൽ കാമുകന്റെ സഹായത്തോടെ ഭാര്യ ഭർത്താവിനെ കൊലപ്പെടുത്തി ശരീരഭാഗങ്ങൾ വെട്ടിമുറിച്ച് വിവിധ സ്ഥലങ്ങളിൽ ഉപേക്ഷിച്ചു. ചന്തൗസിയിലെ ചുണ്ണി സ്വദേശിയായ ഷൂ വ്യാപാരി രാഹുൽ (40) ആണ് മരിച്ചത്. രാഹുലിന്റെ ഭാര്യ റൂബി കാമുകൻ ഗൗരവ് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്.
ഉത്തർപ്രദേശിലെ സംഭാലിലാണു സംഭവം. ഡിസംബർ 15-ന് ചന്തൗസിയിലെ പത്രൗവ റോഡിലെ ഈദ്ഗാഹിന് സമീപം ചാക്കുകളിൽ ശരീരഭാഗങ്ങൾ കണ്ടതിനെ തുടർന്ന് നാട്ടുകാർ പോലീസിൽ വിവരം അറിയിച്ചതോടെയാണ് കൊലപാതകം പുറത്തുവരുന്നത്. പോലീസ് എത്തി ചാക്കുകൾ പരിശോധിച്ചപ്പോഴാണ് ശരീരഭാഗങ്ങൾ കഷണങ്ങളായി മുറിച്ച നിലയിൽ കാണുന്നത്.
തലയും കൈകാലുകളും വേർപെടുത്തി ശരീരഭാഗങ്ങൾ ഓരോന്നായി മുറിച്ച നിലയിൽ ആയിരുന്നു. തല ഉൾപ്പെടെ ശരീരഭാഗങ്ങൾ കാണാനും ഇല്ലായിരുന്നു. മുറിച്ചെടുത്ത കൈകളിൽ ഒന്നിൽ ‘രാഹുൽ’ എന്ന് ടാറ്റൂ ചെയ്തത് കണ്ടെത്തിയതാണ് കേസന്വേഷണത്തിൽ നിർണ്ണായകമായത്. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് ഷൂ വ്യാപാരി രാഹുൽ ആണെന്ന് തിരിച്ചറിയുന്നത്.
ശരീരഭാഗങ്ങൾ കണ്ടെത്തുന്നതിന് ആഴ്ചകൾക്ക് മുമ്പ് അതായത് നവംബർ 18-നാണ് രാഹുലിന്റെ ഭാര്യ റൂബി രാഹുലിനെ കാണാനില്ലെന്ന് പോലീസിൽ പരാതിപ്പെടുന്നത്. സി.സി.ടി.വി ദൃശ്യങ്ങൾ ഉപയോഗിച്ച് പോലീസ് സംഭവം പുനഃസൃഷ്ടിക്കുകയായിരുന്നു.
റൂബിയെയും കാമുകൻ ഗൗരവിനെയും കൂടാതെ മറ്റൊരാളെയും അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യാൻ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. റൂബിയെ ചോദ്യം ചെയ്തപ്പോൾ അവരുടെ മൊഴികളിൽ വൈരുദ്ധ്യം കണ്ടെത്തിയതിനെ തുടർന്ന് പോലീസ് കൂടുതൽ അന്വേഷണം നടത്തിയത്. രാഹുലും റൂബിയും 15 വർഷമായി വിവാഹിതരായിരുന്നു, അവർക്ക് 12 വയസ്സുള്ള മകനും 10 വയസ്സുള്ള മകളുമുണ്ട്.
മകളുടെ മൊഴി ആണ് കേസിൽ നിർണായകമായത്. അച്ഛനും അമ്മയും നിരന്തരം വാഴക്കായിരുനെന്നും കൂടാതെ കാമുകനായ ഗൗരവും സുഹൃത്തും ഇടക്ക് വീട്ടിൽ വരാറുണ്ടായിരുനെന്നും തനിക് എപ്പഴും മധുരം കൊണ്ടുവരാറുണ്ടായിരുന്നുവെന്നും മകൾ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.
രാഹുലിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ കട്ടിലിന്റെ കാൽ, സ്‌കൂട്ടർ, ബാഗ്, ടോയ്ലറ്റ് ബ്രഷ്, ഇരുമ്പ് ദണ്ഡ്, ഇലക്ട്രിക് ഹീറ്റർ എന്നിവ ഉൾപ്പെടെയുള്ള സാധനങ്ങൾ കണ്ടെടുത്തു.
കൊലപാതകം വീടിനുള്ളിൽ നടന്നതായും പിന്നീട് ശരീരഭാഗങ്ങൾ മുറിച്ചു വിവിധ സ്ഥലങ്ങളിൽ ഉപേക്ഷിച്ചതായും ഫോറൻസിക് സംഘം കണ്ടെത്തി. രാഹുലിന്റെ തലയും മറ്റ് ശരീരഭാഗങ്ങളും കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.
















