റഷ്യൻ തലസ്ഥാനമായ മോസ്കോയെ നടുക്കി വീണ്ടും സ്ഫോടനം. തെക്കൻ മോസ്കോയിൽ ബുധനാഴ്ചയുണ്ടായ സ്ഫോടനത്തിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു.
സംഭവസ്ഥലത്ത് ഫൊറൻസിക് ഉദ്യോഗസ്ഥരടക്കം പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. കഴിഞ്ഞ തിങ്കളാഴ്ച മോസ്കോയിൽ കാർ ബോംബ് സ്ഫോടനത്തിൽ സൈനിക ജനറൽ കൊല്ലപ്പെട്ടിരുന്നു.
റഷ്യൻ സായുധസേനയുടെ ഓപ്പറേഷനൽ ട്രെയ്നിങ് ഡയറക്ടറേറ്റിന്റെ മേധാവി ലഫ്. ജനറൽ ഫാനൽ സർവറോവാണ് കൊല്ലപ്പെട്ടത്. മോസ്കോയിലെ യസീനേവ സ്ട്രീറ്റിൽ രാവിലെയാണ് സ്ഫോടനമുണ്ടായത്.
കാറിനടിയിൽ ഘടിപ്പിച്ച ബോംബ് പൊട്ടിയാണ് സായുധസേനയുടെ മുതിർന്ന ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടത്. യുക്രെയ്ൻ ചാരസംഘടനയാണ് കൊലയ്ക്ക് പിന്നിലെന്നാണ് റഷ്യ സംശയിച്ചത്.
















