വയനാട് വണ്ടിക്കടവിൽ ഭീതി വിതച്ച നരഭോജി കടുവ കൂട്ടിലായി. ഉന്നതിയിലെ ആദിവാസി വയോധികനെ കൊന്ന കടുവയാണ് കൂട്ടിലായതെന്നാണ് നിഗമനം. പുലർച്ചെ ഒന്നരയോടെയാണ് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ കടുവ കുടുങ്ങിയത്.
ഒരു കിലോമീറ്റർ ചുറ്റളവിലാണ് മൂന്ന് കൂടുകൾ സ്ഥാപിച്ചിരുന്നത്. 14 വയസുള്ള ആൺകടുവയാണ് കൂട്ടിലായത്. കടുവയെ കുപ്പാടിയിലെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
വയനാട് വന്യജീവി സങ്കേതത്തിലെ വനം വകുപ്പിന്റെ ഡാറ്റാബേസിലെ ഡബ്ല്യുഡബ്ല്യുഎൽ 48 എന്ന കടുവയാണിതെന്നാണ് സംശയം. പ്രായാധിക്യമുള്ളതിനാൽ കടുവയെ തുറന്നു വിടില്ലെന്ന് വനം വകുപ്പ് അറിയിച്ചു.
















