ന്യൂഡൽഹിയിൽ പതിമൂന്നുവയസ്സുകാരിയെ നിർബന്ധിച്ചു മദ്യം നൽകി കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ സ്വകാര്യ ബാങ്ക് ജീവനക്കാരൻ അടക്കം രണ്ടുപേർ അറസ്റ്റിൽ. നരോട്ടം എന്ന് അറിയപ്പെടുന്ന നേത (28), റിഷബ് ഝാ (26) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഡൽഹിയിലെ സമയ്പുർ ബദ്‌ലിക്ക് സമീപത്തു ശനിയാഴ്ചയായിരുന്നു സംഭവം. രാജവിഹാറിൽ വീടിനരികിലായി ബാർബർ കട നടത്തിപ്പുകാരനാണ് നേത, റിഷബ് ഝാ സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥനും.
നേത പെൺകുട്ടിയെ നിർബന്ധപൂർവം തന്റെ വീട്ടിൽ എത്തിക്കുകയും ബലംപ്രയോഗിച്ച് മദ്യം നൽകുകയുമായിരുന്നു. ശേഷം ഇരുവരും ചേർന്ന് കുട്ടിയെ ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. പെൺകുട്ടിയുടെ വീട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്
പോലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടി പീഡനത്തിനിരയായിട്ടുള്ളതായി വ്യക്തമായി. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഡിസിപിക്കാണ് അന്വേഷണചുമതല. എത്രയും പെട്ടെന്നുതന്നെ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കുമെന്ന് ഡൽഹി പോലീസ് അറിയിച്ചു.
















