സംസ്ഥാനത്ത് നടപ്പിലാക്കിയ തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന്റെ (SIR) കരട് പട്ടിക പ്രസിദ്ധീകരിച്ചതിന് ശേഷമുള്ള ആദ്യ രാഷ്ട്രീയ പാർട്ടി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. കേൽക്കറുടെ അധ്യക്ഷതയിലാണ് യോഗം നടക്കുന്നത്.
യോഗത്തിൽ ഇതുവരെയുള്ള പോരായ്മകൾ പ്രതിനിധികൾ അറിയിക്കും. നിലവിലെ പുരോഗതി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ യോഗത്തിൽ വ്യക്തമാക്കും. കരട് പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ 24,08,503 പേരാണ് പട്ടികയിൽ നിന്ന് പുറത്തായത്. ജനുവരി 22 വരെ കരട് പട്ടികയിൻമേൽ എതിർപ്പുന്നയിക്കാൻ അവസരമുണ്ട്. ഫെബ്രുവരി 14 വരെ ഹിയറിങുകളും പരിശോധനകളും നടക്കും. ഫെബ്രുവരി 21ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും.
















