കോഴിക്കോട് വടകര എടച്ചേരി തലായിയിൽ ഥാർ ജീപ്പ് ഇടിച്ച് അറുപതുകാരി മരിച്ചു. പുറമേരി സ്വദേശി ശാന്ത ആണ് മരിച്ചത്.
ഇന്ന് രാവിലെ 6.15-നായിരുന്നു അപകടം. ഹോട്ടൽ തൊഴിലാളിയായ ശാന്ത ജോലിക്കായി ബസ് ഇറങ്ങി റോഡ് മുറിച്ചുകടക്കുന്നതിനിടെ ജീപ്പ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ ശാന്ത സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. മൃതദേഹം വടകര ഗവ. ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി
















