ശബരിമല സ്വർണകൊള്ളയിൽ അറസ്റ്റിലായ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെയും ഗോവർധനന്റെയും ജാമ്യഹർജികൾ പരിഗണിക്കാൻമാറ്റി ഹൈക്കോടതി. മണ്ഡലകാലം കഴിഞ്ഞ് പരിഗണിക്കാൻ ആണ് കോടതി തീരുമാനം. ജനുവരി ആറാം തീയതിയാകും കോടതി ഇനി ഹർജി പരിഗണിക്കുക.
കേസിന്റെ അന്വേഷണം മന്ദഗതിയിലാണ് എന്നാണല്ലോ വാർത്തകളെന്നും ഒരു പരിധിക്കപ്പുറം പോകുന്നില്ല എന്നൊക്കെയാണ് കേൾക്കുന്നത് എന്നും വമ്പൻ സ്രാവുകളിലേക്കൊന്നും കാര്യങ്ങൾ പോകുന്നില്ല എന്ന് കേൾക്കുന്നുണ്ട് എന്നും കോടതി എസ്ഐടിയോട് ചോദിച്ചു.
അന്വേഷണം മന്ദഗതിയിലാകുമ്പോൾ എങ്ങനെ ജാമ്യം നൽകാനാകുമെന്നും കോടതി ആരാഞ്ഞു.
















