അല്ലെങ്കിലും തിരുവനന്തപുരത്തുകാര്‍ക്ക് ഒരു പേരുണ്ട്. അത് തലസ്ഥാനത്ത് എത്തുന്നവരെ ഓട്ടോറിക്ഷയില്‍ അഞ്ചും ആറും സെക്രട്ടേറിയറ്റ് കാണിച്ച് ഉഡായിപ്പില്‍ പൈസ പിടുങ്ങുന്നവരെന്ന്. അതിനെ അന്വര്‍ഥമാക്കുന്നതാണ്, തിരുവനന്തപുരത്തെ മറ്റൊരു ഉഡായിപ്പ് അഡ്‌ലഞ്ചര്‍ പാര്‍ക്കായ ഗോഗോ ലാന്റ് എന്നാണ് സന്ദര്‍ശകര്‍ പരാതി പറയുന്നത്. ഇതു സംബന്ധിച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിരുന്നു. ശരിക്കും തിരുവനന്തപുരത്തുകാര്‍ ആതിഥേയ മര്യാദയും മാനവും ഉള്ളവരാണ്. എന്നാല്‍, ഈ നാട്ടിലേക്ക് വന്നുകയറിയവര്‍ അവരുടെ ബിസിനസ്സിലെ കള്ളം പ്രചരിപ്പിച്ചും, പ്രവര്‍ത്തിച്ചുമൊക്കെയാണ് തലസ്ഥാനത്തെ മാനം കെടുത്തന്നതെന്ന് പറയാതെ വയ്യ.
എന്നാല്‍, ഗോഗോ ലാന്റിന്റെ ഉടമസ്ഥര്‍ ആരായാലും ഈ പരാതികള്‍ ഗൗരവമായി എടുക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ സന്ദര്‍ശകരും വിനോദം ആഗ്രഹിച്ചെത്തുന്നവരും ഗോഗോ ലാന്റിനെ കൈയ്യൊഴിയുമെന്നുറപ്പാണ്. ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന പരാതി, പതിനൊന്നു വയസ്സിുനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ഇവിടെ ടിക്കറ്റിന്റെ വില 997 രൂപയാണ്. ഇത് എന്‍ട്രി ഫീസാണ്. എന്നാല്‍, ഇത്തരം എല്ലാ പാര്‍ക്കുകളിലും എന്‍ട്രി ഫീസ് മാത്രമാണ് ആഖെ ചാര്‍ജ്ജ് ചെയ്യാറുള്ളൂ എന്നാണ് സന്ദര്‍ശകര്‍ പറയുന്നത്. പക്ഷെ, ഗോഗോ ലാന്റില്‍ എന്‍ട്രി ഫീസെടുത്ത് അകത്തു കടന്നാല്‍പ്പിന്നെ അകത്തുള്ള ഓറോ റൈഡിനും പ്രത്യേകം ഫീസ് നല്‍കണം. കുറഞ്ഞത് 800 രൂപയാണ് ഓരോ റൈഡിനും അവര്‍ ചാര്‍ജ്ജ് ചെയ്യുന്നത്.
അതേസമയം, ഫ്രീ റൈഡിനുള്ള റൈഡുകളെല്ലാം ഉപയോഗിക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ്. ഇതെല്ലാം പണം പിടുങ്ങാനായി മനപ്പൂര്‍വ്വം കേടാക്കിയതോ, ശരിയാക്കാതിരിക്കുന്നതോ ആണെന്നും പരാതിയുണ്ട്. ഇങ്ങനെ പണക്കൊള്ള നടത്തുകയാണ് ഗോഗോലാന്റ് എന്നാണ് സന്ദര്‍ശകര്‍ പറയുന്നത്.
CONTENT HIGH ;IGHTS; Don’t go to Gogo Land, you’re guaranteed to lose money and lose your reputation: Extra money will be taken if you ride the rides
















