ഉപരോധം ലംഘിച്ച് വെനസ്വേലയിൽനിന്ന് എണ്ണക്കടത്ത് നടത്തുന്നതായി ആരോപിച്ച് റഷ്യന്‍ പതാകയുള്ള കപ്പൽ യുഎസ് പിടിച്ചെടുത്തു. രണ്ടാഴ്ചയോളം പിന്തുടർന്ന ശേഷമാണ് വടക്കൻ അറ്റ്‌ലാൻ്റിക്കിൽ വെച്ച് അമേരിക്കൻ കോസ്റ്റ് ഗാർഡും യുഎസ് സൈന്യവും ചേർന്ന് മാരിനേര എന്ന പേരുള്ള കപ്പൽ പിടിച്ചെടുത്തത്.
യുഎസ് ഉപരോധങ്ങൾ ലംഘിച്ചതിന് ട്രംപ് ഭരണകൂടം കപ്പൽ പിടിച്ചെടുത്തതായി യുഎസ് മിലിട്ടറിയുടെ യൂറോപ്യൻ കമാൻഡ് എക്‌സിലൂടെ സ്ഥിരീകരിച്ചു.
സമീപകാലത്ത് ഇതാദ്യമയാണ് യുഎസ് സൈന്യം റഷ്യൻ പതാകയുള്ള ഒരു കപ്പൽ പിടിച്ചെടുക്കുന്നത്.
അതേസമയം അമേരിക്കയുടെ ഓപ്പറേഷൻ നടക്കുമ്പോൾ കപ്പലിന് സമീപത്തായി റഷ്യയുടെ യുദ്ധക്കപ്പലുകളും അന്തർവാഹിനിയും ഉണ്ടായിരുന്നതായാണ് വിവരം.
















