മാറാട് വിഷയം വീണ്ടും ചര്‍ച്ച ചെയ്യുന്നത് രാഷ്ട്രീയ ധ്രുവീകരണത്തിന് വേണ്ടിയല്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. വര്‍ഗീയ കലാപങ്ങളുടെ പേരില്‍ താല്‍ക്കാലിക രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ശ്രമിക്കുന്നത് ശരിയല്ലെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. കേരളം മതമൈത്രിയുടെ നാടാണ്. മാറാട് കലാപം ഉണ്ടായിട്ടുണ്ട്. പൂന്തുറ സംഭവവും ചാല ബസാറിലെ സംഭവവും ഉണ്ടായിട്ടുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സര്‍ക്കാരിന്റെ ഉത്തരവാദിത്തം വഹിക്കുന്നവര്‍ക്കും താല്‍ക്കാലിക ലാഭത്തിനായി അത്തരം വര്‍ഗീയ കലാപങ്ങള്‍ ഭാവിയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള കാര്യങ്ങളെ സംബന്ധിച്ച് മുന്‍കൂര്‍ ധാരണ ഉണ്ടാവണം. അതാണ് എ കെ ബാലനും ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനും സൂചിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
മാറാട് സംഭവം ഉണ്ടായപ്പോള്‍ യുഡിഎഫ് നേതാക്കള്‍ അവിടെപ്പോയത് എപ്പോഴാണെന്നും ആരുടെ പിന്തുണ ഉറപ്പാക്കിയ ശേഷമാണെന്നും നമുക്ക് അറിയാം. ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിപോലും കലാപം നടന്നിടത്തേക്ക് എന്നാണ് പോയതെന്ന് അറിയാം. വര്‍ഗീയ കലാപം മുന്‍നിര്‍ത്തി താല്‍ക്കാലികമായ മുതലെടുപ്പ് നടത്തുന്നത് ശരിയായ രീതിയല്ല. അതൊന്നും വോട്ടായി മാറ്റില്ല- ശിവന്‍കുട്ടി പറഞ്ഞു.
















