മൂന്നാമത്തെ ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരെ അതിജീവിത നൽകിയ പരാതിയിലെ പുതിയ വിവരങ്ങൾ പുറത്ത്. ഹോട്ടൽ മുറിയിൽ ക്രൂരമായ ബലാത്സംഗത്തിനാണ് ഇരയായതെന്നും രാഹുൽ മുഖത്തടിച്ചെന്നും മുഖത്ത് തുപ്പിയെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.
ഗർഭിണിയായപ്പോൾ, അത് മറ്റാരുടെയെങ്കിലും കുഞ്ഞായിരിക്കുമെന്ന് പറഞ്ഞ് അധിക്ഷേപിച്ചെന്നും ഇതോടെ താൻ ഭ്രൂണത്തിന്റെ ഡിഎൻഎ പരിശോധനയ്ക്ക് ഒരുങ്ങിയെന്നും യുവതി വ്യക്തമാക്കി.
ലാബ് ജീവനക്കാർ സാമ്പിൾ ആവശ്യപ്പെട്ടെങ്കിലും ഡിഎൻഎ പരിശോധനയോട് രാഹുൽ സഹകരിച്ചില്ലെന്നും യുവതി വീഡിയോ കോൺഫറസിൽ മൊഴി നൽകി.
തെളിവുകൾ പക്കൽ ഉണ്ടെന്നും പൊലീസിന് കൈമാറാൻ ഒരുക്കമെന്നും പരാതിക്കാരി പറഞ്ഞു. നിലവിൽ കേരളത്തിന് പുറത്തുള്ള യുവതി ഇന്ന് രാത്രിയോടെ നാട്ടിലെത്തും. എത്തിയാലുടനെ രഹസ്യമൊഴി രേഖപ്പെടുത്തും.
കൂടാതെ രാഹുലിന് വിലകൂടിയ വാച്ചുകളും വസ്ത്രങ്ങളും ചെരുപ്പുകളും സൗന്ദര്യ വർദ്ധക വസ്തുക്കളും വാങ്ങി നൽകിയെന്നും യുവതിയുടെ മൊഴി. ചെരിപ്പ് വാങ്ങാൻ മാത്രം പതിനായിരം രൂപ യുപിഐ വഴി രാഹുലിന് അയച്ചുകൊടുത്തതിൻ്റെ തെളിവടക്കം ഇതിലുണ്ട്. പത്തനംതിട്ട ജില്ലക്കാരിയായ യുവതി, ഭ്രൂണത്തിൻ്റെ സാമ്പിൾ ശേഖരിച്ചുവച്ച കേസായതിനാൽ പാലക്കാട് എംഎൽഎക്ക് ഉടൻ ജാമ്യം ലഭിക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.
ബലാൽസംഗവും ഗർഭ ഛിദ്രവും ആരോപിച്ചുള്ളതാണ് ഇപ്പോൾ വിദേശത്തുള്ള പരാതിക്കാരി ഇമെയിൽ വഴി പൊലീസിന് നൽകിയ പരാതി. ഇ മെയിലിൽ ലഭിച്ച പരാതിയിൽ വീഡിയോ കോൺഫറൻസിലൂടെ പരാതിക്കാരിയുടെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. ഇതെല്ലാം അടിസ്ഥാനമാക്കിയാണ് ഇന്ന് പുലർച്ചെ പാലക്കാട് ഹോട്ടലിൽ നിന്നും രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തത്.
















