മൂവാറ്റുപുഴയിൽ മോഷണക്കുറ്റം ആരോപിച്ച് ആളുമാറി കസ്റ്റഡിയിലെടുത്ത് യുവാവിനെ മർദിച്ച സംഭവത്തിൽ പൊലീസുകാർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ റിപ്പോർട്ട്. കഴിഞ്ഞ ഓഗസ്റ്റിലാണ് മൂവാറ്റുപുഴ മടത്തിക്കുടിയിൽ അമൽ ആന്റണിയെ (35) കടയിൽനിന്ന് ബാറ്ററി മോഷ്ടിച്ചു എന്നാരോപിച്ച് വീട്ടിൽനിന്ന് പിടിച്ചിറക്കിക്കൊണ്ടു പോയി മർദിച്ചതും പിന്നീട് ആളുമാറിയെന്ന് മനസിലാക്കി വിട്ടയച്ചതും. മൂവാറ്റുപുഴ സ്റ്റേഷനിലെ എസ്ഐ വിഷ്ണു രാജു, ഗ്രേഡ് എസ്ഐ എം.വി.ദിലീപ് കുമാർ, സീനിയർ സിപിഒമാരായ രതീഷ്, എച്ച്.ഹാരിസ് എന്നിവർക്ക് ഡ്യൂട്ടിയിൽ വീഴ്ച സംഭവിച്ചു എന്നാണ് അന്വേഷണ റിപ്പോർട്ട്. എറണാകുളം റൂറൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആർ.ജോസാണ് സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് തയാറാക്കിയത്.
“അതേസമയം ജോലിക്കു പോകാൻ പോലും സാധിക്കാത്ത വിധത്തിൽ മർദനത്തിൽ പരുക്കേറ്റെന്നും നഷ്ടപരിഹാരവും സംഭവത്തിൽ ഉൾപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയും വേണമെന്നു ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് അമൽ. തനിക്ക് മർദനമേറ്റ വിഷയത്തിൽ പരാതി നൽകിയിട്ടും നടപടികൾ ഉണ്ടാകാതെ വന്നതോടെ അമൽ മുഖ്യമന്ത്രിക്ക് പരാതി നൽകുകയായിരുന്നു. തുടർന്ന് ക്രൈംബ്രാഞ്ച് എഡിജിപി എസ്.ശ്രീജിത്തിന്റെ നിർദേശ പ്രകാരം ആരോപണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോഴാണ് പൊലീസിന്റെ ഭാഗത്തു നിന്ന് വീഴ്ച സംഭവിച്ച കാര്യം വ്യക്തമായത്.
, STORY HIGHLIGHT: investigation-reveals-police-lapses-in-muvattupuzha-assault-case.
















