ജനകീയാസൂത്രണത്തിന്റെ 30-ാം വാര്‍ഷികത്തിന്റെ ഭാഗമായി ജനകീയാസൂത്രണ പ്രവര്‍ത്തകരുടെ വിപുലമായ സംഗമം ആഗസ്ത് 16 ഞായറാഴ്ച നടക്കും. തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ രാവിലെ 10ന് തദ്ദേശഭരണ മന്ത്രി കെ എം ഷാജി സംഗമം ഉദ്ഘാടനം ചെയ്യും. ഡോ. ടി എം തോമസ് ഐസക് അധ്യക്ഷനാകും. മുഖ്യ പ്രഭാഷണവും പുസ്തകസമാഹാരത്തിന്റെ പ്രീ-പബ്ലിക്കേഷന്‍ പ്രഖ്യാപനവും മന്ത്രി സി പി ജോണ്‍ നിര്‍വഹിക്കും. ജനകീയാസൂത്രണ വെബ്‌സൈറ്റ് എം വി ഗോവിന്ദനും
വെബിനാര്‍ സീരീസ് എം ബി രാജേഷും ഉദ്ഘാടനം ചെയ്യും.
എസ് എം വിജയാനന്ദ്, ശാരദ മുരളീധരന്‍, ഡോ. ബി ഇക്ബാല്‍, സി പി നാരായണന്‍, ഡോ. കെ എന്‍ ഹരിലാല്‍, ഡോ. ജിജു പി അലക്‌സ്, എം പി ജാക്‌സന്‍, കോട്ടായില്‍ രാധാകൃഷ്ണന്‍, അഹമ്മദ് പുന്നക്കല്‍, കെ ശിവകുമാര്‍ തുടങ്ങിയവര്‍ സംസാരിക്കും.
ജനകീയാസൂത്രണവും തദ്ദേശഭരണ സംവിധാനവും ശക്തിപ്പെടുത്താനായി പ്രവര്‍ത്തിച്ചവരുടെ കൂട്ടായ്മയാണ് സംഗമത്തിലൂടെ ലക്ഷ്യമിടുന്നത്.
ജനപ്രതിനിധികള്‍, സന്നദ്ധപ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍, വിടിസി അംഗങ്ങള്‍, ബിഎല്‍ഇസി അംഗങ്ങള്‍, ഫാക്കല്‍റ്റി അംഗങ്ങള്‍, റിസോഴ്‌സ് പേഴ്‌സണ്‍മാര്‍, കോര്‍ഡിനേറ്റര്‍മാര്‍, ഫെസിലിറ്റേറ്റര്‍മാര്‍, തീമാറ്റിക് എക്സ്പര്‍ട്ടുകള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സര്‍വകലാശാലാ യൂണിയന്‍ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുക്കും. ഉദ്ഘാടന സമ്മേളനത്തെതുടര്‍ന്ന് 12 സെഷനുകളിലായി ‘ജനകീയാസൂത്രണം ഇനിയെങ്ങോട്ട്’ എന്ന വിഷയത്തില്‍ പാനല്‍ ചര്‍ച്ചകളും ഉണ്ടാകും. ഡോ. തോമസ് ഐസക് നിര്‍ദേശങ്ങള്‍ ക്രോഡീകരിച്ച് അവതരിപ്പിക്കും.
















