ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ അന്വേഷണം സന്നിധാനത്തെ പ്രധാന ആചാരരൂപമായ ‘വാജി വാഹന’ത്തിലേക്കും നീളുന്നു. കഴിഞ്ഞ ദിവസം തന്ത്രി കണ്ഠര് രാജീവരുടെ വീട്ടിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം വാജി വാഹനം കണ്ടെടുത്തിരുന്നു. കണ്ടെടുത്തത് യഥാര്‍ഥമാണോ എന്ന് പരിശോധിക്കും.
സമ്പന്നന് വിറ്റതായി ആക്ഷേപം ഉയർന്ന വാജി വാഹനമാണ് കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കിയത്. വാജി വാഹനം തൻറെ വീട്ടിലുണ്ടെന്ന് നേരത്തെ തന്നെ തന്ത്രി കണ്ഠര് രാജീവർ വ്യക്തമാക്കിയിരുന്നു.
ആചാരപ്രകാരം തന്ത്രിക്ക് അവകാശപ്പെട്ടതെന്ന വാദമുള്ള വാജി വാഹനമാണ് തന്ത്രിയുടെ വീട്ടിൽനിന്ന് കസ്റ്റഡിയിൽ എടുത്തത്. പൂജാമുറിയിലാണ് വാജി വാഹനം സൂക്ഷിച്ചിരുന്നത്. കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കുകയും ചെയ്തു.
അതേസമയം 2017ലെ കൊടിമര പുനഃനിര്‍മ്മാണവും അന്വേഷണപരിധിയില്‍. കൊടിമര നിർമാണത്തിനെതിരെ ഒട്ടേറെ പരാതി ലഭിച്ചിരുന്നു. പ്രയാർ ഗോപാല കൃഷ്ണൻ പ്രസിഡന്റായിരുന്നപ്പോളാണ് കൊടിമര പുനർ നിർമാണം നടത്തിയത്.
















